നഴ്‌സുമാരോട് തമാശ പറഞ്ഞ് കോവിഡ് മഹാമാരി കാലത്തെ സേവനങ്ങള്‍ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് സമ്മാനിച്ച് രാജ്ഞി; ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ കുത്തിവെച്ച നഴ്‌സിനോട് 'നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോയെന്ന്' ചോദ്യം!

നഴ്‌സുമാരോട് തമാശ പറഞ്ഞ് കോവിഡ് മഹാമാരി കാലത്തെ സേവനങ്ങള്‍ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് സമ്മാനിച്ച് രാജ്ഞി; ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ കുത്തിവെച്ച നഴ്‌സിനോട് 'നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോയെന്ന്' ചോദ്യം!

മഹാമാരി കാലത്ത് ഹെല്‍ത്ത് സര്‍വ്വീസ് കാഴ്ചവെച്ച പ്രകടനങ്ങള്‍ക്ക് അഭിമാനകരമായ ജോര്‍ജ്ജ് ക്രോസ് സമ്മാനിച്ച് രാജ്ഞി. ഫ്രണ്ട്‌ലൈന്‍ ജോലിക്കാരോട് തമാശകള്‍ പറഞ്ഞ് ഏറെ ആഹ്ലാദത്തോടെയാണ് രാജ്ഞി നാല് നേഷനുകളിലെ എന്‍എച്ച്എസ് മേധാവികള്‍ക്ക് അവാര്‍ഡ് കൈമാറിയത്.


വിന്‍ഡ്‌സര്‍ കാസിലില്‍ നടന്ന ചെറിയ ചടങ്ങില്‍ രാജ്ഞിയ്‌ക്കൊപ്പം ചാള്‍സ് രാജകുമാരനും പങ്കുചേര്‍ന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവുമാരാണ് മെഡലുകള്‍ ഏറ്റുവാങ്ങിയത്.

NHS England chief executive Amanda Pritchard with Coventry nurse May Parsons

വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ എത്തിയ 96-കാരിയായ രാജ്ഞി ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ നല്‍കിയ നഴ്‌സ് മേയ് പാഴ്‌സണ്‍സുമായി സംവദിച്ചു. 2020 ഡിസംബര്‍ 8ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കവെന്‍ട്രി & വാര്‍വിക്ക്ഷയറില്‍ മാര്‍ഗറെറ്റ് കീനാന്‍ എന്ന വ്യക്തിക്കാണ് നഴ്‌സ് പാഴ്‌സണ്‍സ് ആദ്യമായി കുത്തിവെയ്പ്പ് നല്‍കിയത്.


പാഴ്‌സന്റെ ചരിത്ര നേട്ടത്തെ കുറിച്ച് പറഞ്ഞപ്പോള്‍ 'നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?' എന്നായിരുന്നു രാജ്ഞി തമാശയോടെ ചോദിച്ചത്. വാക്‌സിനേഷന്‍ ഇത്രയും വിജയകരമായതില്‍ ഏറെ അഭിമാനമുണ്ടെന്ന് നഴ്‌സ് പ്രതികരിച്ചു. 'അതെ അതിശയിപ്പിക്കുന്നതായിരുന്നു അത്', രാജ്ഞി പറഞ്ഞു.

നാല് നേഷനുകളില്‍ നിന്നുള്ള ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിനെയും ചടങ്ങില്‍ അതിഥികളായി ക്ഷണിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സര്‍ ക്രിസ് വിറ്റിയെ രാജ്ഞി ക്‌നൈറ്റ്ഹുഡ് സമ്മാനിച്ചിരുന്നു.

Other News in this category



4malayalees Recommends