ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ള വേര്‍ഷന്‍ കണ്ടെത്തി; 'സെന്റോറസ്' കോവിഡ് സബ്-വേരിയന്റ് തിരിച്ചറിഞ്ഞ് നെതര്‍ലാന്‍ഡ്‌സും; പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയില്‍ നിന്ന്; യുകെ, യുഎസ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ എത്തിക്കഴിഞ്ഞു

ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ള വേര്‍ഷന്‍ കണ്ടെത്തി; 'സെന്റോറസ്' കോവിഡ് സബ്-വേരിയന്റ് തിരിച്ചറിഞ്ഞ് നെതര്‍ലാന്‍ഡ്‌സും; പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയില്‍ നിന്ന്; യുകെ, യുഎസ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ എത്തിക്കഴിഞ്ഞു

ഇന്ത്യയില്‍ നിന്നും മറ്റൊരു കോവിഡ് സബ്‌വേരിയന്റ് ലോകത്ത് വ്യാപിക്കുന്നു. കോവിഡ് ഒമിക്രോണ്‍ സബ് വേരിയന്റായ ബിഎ.2.75 ആണ് അതിവേഗത്തില്‍ പടര്‍ന്നുകൊണ്ട് ലോകത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. തങ്ങളുടെ രാജ്യത്തും പുതിയ സ്‌ട്രെയിന്‍ എത്തിച്ചേര്‍ന്നതായി നെതര്‍ലാന്‍ഡ്‌സ് സ്ഥിരീകരിച്ചു.


സെന്റോറസ് എന്ന് വിളിക്കപ്പെടുന്ന സബ് വേരിയന്റ് ഇന്ത്യയില്‍ മെയ് മാസത്തില്‍ ഉത്ഭവിച്ചെന്നാണ് കരുതുന്നത്. ഇതിന് ശേഷം 10 രാജ്യങ്ങളിലേക്ക് വേരിയന്റ് എത്തിക്കഴിഞ്ഞു. ബ്രിട്ടന് പുറമെ യുഎസ്, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് വൈറസ് അതിവേഗം പടര്‍ന്നത്.

ഇപ്പോള്‍ വൈറസ് നെതര്‍ലാന്‍ഡ്‌സിലും കണ്ടെത്തിയെന്ന് ഡച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ വ്യാപനമുള്ള വേരിയന്റാണിതെന്ന് ചില ശാസ്ത്രജ്ഞര്‍ ഭയക്കുന്നു. വാക്‌സിനും, മുന്‍ ഇന്‍ഫെക്ഷനുകളും ചാടിക്കടക്കാന്‍ ഇതിന് ശേഷിയുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

എന്നിരുന്നാലും ഒറിജിനല്‍ ഒമിക്രോണിനേക്കാള്‍ കൂടുതല്‍ ഗുരുതരമായ രോഗം സൃഷ്ടിക്കാന്‍ ഇതിന് സാധിക്കുമെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. 'ബിഎ.2.75-നെക്കുറിച്ച് കൂടുതല്‍ അറിവില്ല. എന്നിരുന്നാലും സാര്‍സ്-കോവ്-2വിന് എതിരെ സൃഷ്ടിച്ച പ്രതിരോധങ്ങള്‍ ചെറിയ മാറ്റങ്ങളിലൂടെ മറികടക്കപ്പെടുന്നുണ്ട്', ഡച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ഇന്ത്യയില്‍ ഇതിനകം ബിഎ.2.75 സബ് വേരിയന്റ് പ്രധാന സ്‌ട്രെയിനായി മാറിയിട്ടുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത് ലോകത്തിലെ ഡോമിനന്റ് സ്‌ട്രെയിനായി മാറുമോയെന്നതാണ് ചോദ്യമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ആന്റണ്‍ ഫ്‌ളാഹോള്‍ട്ട് പറഞ്ഞു.
Other News in this category



4malayalees Recommends