യുഎഇയില്‍ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്

യുഎഇയില്‍ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്
യുഎഇയില്‍ ചില പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ അറിയിച്ചു. മഴയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മാറിവരുന്ന വേഗപരിധികള്‍ ഡ്രൈവര്‍മാര്‍ പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അല്‍ ഐന്‍, ഫുജൈറ മേഖലകളില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. താപനില കുറയും. അല്‍ ഖുവയില്‍ അന്തരീക്ഷ താപനില 43 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. അബുദാബിയിലും ദുബൈയിലും താപനില 41 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും അറിയിപ്പുണ്ട്.



Other News in this category



4malayalees Recommends