വിദേശികള്‍ക്ക് സൗദി അറേബ്യ വന്‍തോതില്‍ ഉംറ വിസ അനുവദിക്കുന്നു

വിദേശികള്‍ക്ക് സൗദി അറേബ്യ വന്‍തോതില്‍ ഉംറ വിസ അനുവദിക്കുന്നു
ഹജ്ജിന് ശേഷം പുതിയ ഉംറ സീസണ്‍ ആരംഭിച്ചതോടെ സൗദി അറേബ്യ വന്‍തോതില്‍ ഉംറവിസ അനുവദിക്കുന്നു. പുതിയ ഉംറ സീസണ്‍ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ 6,000 വിസകളാണ് അനുവദിച്ചത്. അതേസമയം സീസണ്‍ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അന്ന് മുതല്‍ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി തന്നെ വിസയ്!ക്കുള്ള പണമടയ്ക്കാനും കഴിയും. അതേസമയം പുതിയ സീസണിലെ ഉംറ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 30ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു.

Other News in this category4malayalees Recommends