മഴ വരുന്നുണ്ടേ, പക്ഷെ ആവശ്യത്തിന് പെയ്യില്ല? താപനില വീക്കെന്‍ഡില്‍ 96.8 ഫാരനില്‍ തൊടും; നാല് ദിവസം നീണ്ട ഉഷ്ണതരംഗം പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തിലും, ഇടിമിന്നലിലും അവസാനിക്കും; ഇംഗ്ലണ്ടിലെ പകുതിയോളം ഇടങ്ങള്‍ വരള്‍ച്ചാബാധിതം

മഴ വരുന്നുണ്ടേ, പക്ഷെ ആവശ്യത്തിന് പെയ്യില്ല? താപനില വീക്കെന്‍ഡില്‍ 96.8 ഫാരനില്‍ തൊടും; നാല് ദിവസം നീണ്ട ഉഷ്ണതരംഗം പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തിലും, ഇടിമിന്നലിലും അവസാനിക്കും; ഇംഗ്ലണ്ടിലെ പകുതിയോളം ഇടങ്ങള്‍ വരള്‍ച്ചാബാധിതം

നാല് ദിവസമായി രാജ്യത്തെ ബേക്ക് ചെയ്യുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ച സമാപ്തിയാകുമെന്ന് റിപ്പോര്‍ട്ട്. വളരെ അനിവാര്യമായി മാറിയ മഴ ഈ ദിവസം വന്നെത്തുമെന്നാണ് പ്രവചനം. എന്നാല്‍ വരള്‍ച്ചയും, വെള്ളത്തിന്റെ ക്ഷാമവും അവസാനിപ്പിക്കാന്‍ ഇത് മതിയാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.


ജൂണിന് ശേഷം ആദ്യമായി രാജ്യത്ത് മഴ വരുന്നുവെന്ന സ്വാഗതാര്‍ഹമായ കാര്യമാണ് മെറ്റ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴ എത്തിച്ചേരുകയും, തിങ്കളാഴ്ചയോടെ ഇത് രാജ്യത്ത് വ്യാപകമാകുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

The Environment Agency has confirmed that eight of its 14 areas are officially experiencing drought

ഇത് കെട്ടിടങ്ങള്‍ക്ക് കേടുപാട് വരുത്താനും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ അവതാളത്തിലാക്കാനും, ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കാനും, റോഡ് അടച്ചിടലിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനക്കാരുടെ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

എന്നാല്‍ ഈ മഴ കൊണ്ടൊന്നും വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ വെള്ളത്തിന്റെ വിതരണം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് തെയിംസ് വാട്ടര്‍ വ്യക്തമാക്കി. സൗത്ത് ഈസ്റ്റ് മേഖലയിലെ പ്രദേശങ്ങളാണ് വരള്‍ച്ചാ ബാധിതമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

MANCHESTER: The low supplies of water at the Tesco superstore in Stalybridge

തെയിംസ് വാട്ടര്‍ ഉടന്‍ തന്നെ ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. നോര്‍ത്ത് ലണ്ടന്‍, ഓക്‌സ്‌ഫോര്‍ഡ്ഷയര്‍, സറെ എന്നിവിടങ്ങളില്‍ വെള്ളത്തിന്റെ പ്രഷര്‍ കുറയുമെന്നും, ടാപ്പുകള്‍ വെള്ളമില്ലാതെ കിടക്കാനും ഇടയുണ്ടെന്നതിന് പുറമെ ബോട്ടില്‍ വാട്ടര്‍ റേഷന്‍ വ്യവസ്ഥയില്‍ ആവശ്യമുള്‌ലവര്‍ക്ക് നല്‍കുമെന്നും തെയിംസ് വാട്ടര്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends