50,000 പൗണ്ട് വരുമാനമുള്ളവരും ബ്രിട്ടനില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നു? ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുമ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നത് വെട്ടിച്ചുരുക്കി മധ്യവര്‍ഗ്ഗക്കാരും; എനര്‍ജി ബില്ലുകള്‍ ഉയരുന്നതോടെ വലിയ വീട്ടുകാരും 'പെടും'

50,000 പൗണ്ട് വരുമാനമുള്ളവരും ബ്രിട്ടനില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നു? ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുമ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നത് വെട്ടിച്ചുരുക്കി മധ്യവര്‍ഗ്ഗക്കാരും; എനര്‍ജി ബില്ലുകള്‍ ഉയരുന്നതോടെ വലിയ വീട്ടുകാരും 'പെടും'

സമൂഹത്തില്‍ ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്നുവെന്ന് കരുതുന്ന മിഡില്‍-ക്ലാസ് കുടുംബങ്ങളും അവശ്യസാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കുന്നു. ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോഴാണ് മിഡില്‍ ക്ലാസ് കുടുംബങ്ങളും ചെലവ് നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നത്.


40,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ വരുമാനമുള്ള കാല്‍ശതമാനത്തിലേറെ മുതിര്‍ന്ന ആളുകളാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കാലയളവില്‍ ഭക്ഷണം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ക്കായി ചെലവുകള്‍ ചുരുക്കിയതായി വ്യക്തമാക്കുന്നത്. 50,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ള അഞ്ച് ശതമാനത്തോളം ആളുകളും ചെലവ് ചുരുക്കുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.

കുറഞ്ഞ വരുമാനമുള്ള ആളുകളെയാണ് ദുരിതം സാരമായി ബാധിച്ചിരിക്കുന്നത്. പത്തില്‍ നാല് പേര്‍ വീതമാണ് അവശ്യവസ്തുക്കളില്‍ ചെലവ് കുറച്ചിരിക്കുന്നത്. കുതിച്ചുയരുന്ന ബില്ലുകളില്‍ നിന്നും ഉയര്‍ന്ന വരുമാനക്കാരും രക്ഷപ്പെടുന്നില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 70,000 പൗണ്ട് മുതല്‍ 80,000 പൗണ്ട് വരെ വരുമാനം നേടുന്നവര്‍ക്കും സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്നതായാണ് ഗവേഷണം വ്യക്തമാക്കുന്നത്.


ഉയര്‍ന്ന വരുമാനമുള്ളവര്‍ അധികം ചെലവ് ചെയ്യുന്നവരും, വലിയ മോര്‍ട്ട്‌ഗേജും ഉള്ളവരാകുമെന്നതാണ് ഇതിലേക്ക് നയിക്കുന്നതെന്ന് വിഗ്ധര്‍ വ്യക്തമാക്കുന്നു. ഇതോടെ ബജറ്റില്‍ നിന്നും കാര്യമായി ഒന്നും ലാഭിക്കാന്‍ കഴിയില്ല. ഉയരുന്ന പലിശ നിരക്കുകള്‍ മൂലം കടം പെരുകുന്നതായി അനുഭവപ്പെടും. ഇത് സാമ്പത്തിക ഭാരമായി മാറുകയും ചെയ്യും.

ശരാശരി രണ്ട് വര്‍ഷത്തെ നിരക്ക് ഇപ്പോള്‍ 3.95 ശതമാനത്തിലാണ്. 2020 ആഗസ്റ്റില്‍ ഇത് 2.08 ശതമാനമായിരുന്നു. ഇതോടെ 400,000 പൗണ്ട് ഹോം ലോണുള്ളവര്‍ക്ക് പ്രതിമാസം 389 പൗണ്ട് അധിക ചെലവ് വരും. വര്‍ഷത്തില്‍ 4668 പൗണ്ടാണ് അധിക ചെലവ്.
Other News in this category



4malayalees Recommends