വഴിയില്‍ നിന്ന് സ്ത്രീകളോട് അശ്ലീല കമന്റടിക്കുന്നത് ശ്രദ്ധിച്ച് മതി! ലൈംഗിക അപമാനത്തിന് രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ വരുന്നു; അശ്ലീല കമന്റുകളും, ആംഗ്യങ്ങളും കുറ്റകരമാകും; പെണ്‍കുട്ടികളും, സ്ത്രീകളും പതിവായി ഇരയാകുന്നു

വഴിയില്‍ നിന്ന് സ്ത്രീകളോട് അശ്ലീല കമന്റടിക്കുന്നത് ശ്രദ്ധിച്ച് മതി! ലൈംഗിക അപമാനത്തിന് രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ വരുന്നു; അശ്ലീല കമന്റുകളും, ആംഗ്യങ്ങളും കുറ്റകരമാകും; പെണ്‍കുട്ടികളും, സ്ത്രീകളും പതിവായി ഇരയാകുന്നു

വഴിയിലൂടെ പോകുന്ന സ്ത്രീകളെ എന്ത് വേണമെങ്കിലും പറയാമെന്നും, ലൈംഗികമായി അപമാനിക്കാമെന്നും ചിന്തിക്കുന്ന ചില പുരുഷന്‍മാരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലൈംഗികമായി അപമാനിക്കുന്ന പുരുഷന്‍മാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാനാണ് സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക.


സ്ത്രീകളെ പൊതുസ്ഥലത്ത് വെച്ച് ലൈംഗികമായി അപമാനിക്കുന്ന പുരുഷന്‍മാര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കാനാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് നീക്കം. 1986-ലെ പബ്ലിക് ഓര്‍ഡര്‍ ആക്ട് ഭേദഗതി ചെയ്ത് ഇതില്‍ പബ്ലിക് സെക്ഷ്വല്‍ അപമാനം എന്ന വകുപ്പ് കൂടി ചേര്‍ക്കാനാണ് ഹോം ഓഫീസ് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചിരിക്കുന്നത്.

ആരുടെയെങ്കിലും പിന്നാലെ നടക്കുക, അശ്ലീല കമന്റുകളും, ആംഗ്യങ്ങളും കാണിക്കുക, ആളുകളെ ഒറ്റപ്പെടുത്തുക, കാറില്‍ ഒരാളെ വളരെ പതുക്കെ മനഃപ്പൂര്‍വ്വം പിന്തുടരുക എന്നിവയെല്ലാം കുറ്റകൃത്യങ്ങളുടെ സാധ്യതാ പട്ടികയില്‍ പെടും.

സമ്മര്‍ അവധിക്ക് പാര്‍ലമെന്റ് പിരിയുന്നതിന് മുന്‍പായാണ് രേഖ പുറത്തുവന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ നിയമങ്ങള്‍ ഇത്തരം അക്രമങ്ങള്‍ തടയാന്‍ പര്യാപ്തമാണെന്നായിരുന്നു നേരത്തെ ബോറിസ് ജോണ്‍സണ്‍ വാദിച്ചിരുന്നത്.

എന്നാല്‍ മറ്റുള്ളവര്‍ക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടെന്നാണ് കണ്‍സള്‍ട്ടേഷന്‍ വ്യക്തമാക്കുന്നത്. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പുതിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അനുകൂലമാണ്. മെറ്റ് പോലീസ് ഓഫീസര്‍ വെയിന്‍ കൗസെന്‍സ് റോഡിലൂടെ നടന്നുപോയ സാറാ എവറാര്‍ഡ് എന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം വലിയ ജനരോഷം ഉയര്‍ത്തിയ സാഹചര്യത്തിലാണ് കണ്‍സള്‍ട്ടേഷന്‍ നടത്തുമെന്ന് വാഗ്ദാനം ചെയ്തത്.

16 മുതല്‍ 34 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളില്‍ പകുതി പേര്‍ക്കും കഴിഞ്ഞ വര്‍ഷം ഏതെങ്കിലും ഘട്ടത്തില്‍ അപമാനിക്കപ്പെട്ടെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണ്ടെത്തിയിരിക്കുന്നത്. 38 ശതമാനം പേര്‍ക്ക് അശ്ലീല കമന്റും, വിസിലടിയുമെല്ലാം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
Other News in this category



4malayalees Recommends