ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ഹോളിഡേ; ടോറികളെ വിമര്‍ശിച്ച ലേബര്‍ പാര്‍ട്ടിക്ക് കീര്‍ സ്റ്റാര്‍മറുടെ മെജോര്‍ക്ക യാത്ര തലവേദന; ജനങ്ങളുടെ സാമ്പത്തിക രംഗത്തെ കുറിച്ച് ആശങ്കപ്പെട്ട നേതാവും, കുടുംബവും വിദേശയാത്രയില്‍; ഇരട്ടത്താപ്പില്‍ വിമര്‍ശനം

ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ഹോളിഡേ; ടോറികളെ വിമര്‍ശിച്ച ലേബര്‍ പാര്‍ട്ടിക്ക് കീര്‍ സ്റ്റാര്‍മറുടെ മെജോര്‍ക്ക യാത്ര തലവേദന; ജനങ്ങളുടെ സാമ്പത്തിക രംഗത്തെ കുറിച്ച് ആശങ്കപ്പെട്ട നേതാവും, കുടുംബവും വിദേശയാത്രയില്‍; ഇരട്ടത്താപ്പില്‍ വിമര്‍ശനം

ജീവിതച്ചെലവ് പ്രതിസന്ധികളുടെ പേരില്‍ ടോറി ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് വിനയായി സ്വന്തം നേതാവിന്റെ വിദേശയാത്ര. ജനജീവിതം ദുസ്സഹമായിരിക്കവെ ടോറി നേതാക്കള്‍ ഹോളിഡേ എടുക്കുന്നതിനെ വിമര്‍ശിച്ച് ദിവസങ്ങള്‍ തികയുന്നതിന് മുന്‍പെയാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍ മെജോര്‍ക്കയിലേക്ക് പറന്നത്.


ഭാര്യ വിക്ടോറിയയ്ക്കും, രണ്ട് മക്കള്‍ക്കും ഒപ്പമാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര. ഹോട്ടല്‍ റെസ്‌റ്റൊറന്റില്‍ ഭക്ഷണവും, വൈനും ആസ്വദിക്കുന്ന 59-കാരനായ സ്റ്റാര്‍മറുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ടോറികള്‍ക്കെതിരെ ആഞ്ഞടിച്ച നേതാവ് സ്വയം ഹോളിഡേ ആഘോഷിക്കുന്നത് അതിശയിപ്പിച്ചെന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ് ഹെന്‍ട്രി മൈല്‍സ് സണ്‍ പത്രത്തോട് പ്രതികരിച്ചു.


ഹോളിഡേ ആഘോഷിക്കുന്നത് തെറ്റല്ലെങ്കിലും ഇതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ ശേഷം യാത്ര ചെയ്ത സ്റ്റാര്‍മര്‍ക്ക് നേരെ വിമര്‍ശനം രൂക്ഷമാകുന്നുണ്ട്. പണപ്പെരുപ്പം ഉയരുന്നതിനിടെ ഹോളിഡേയ്ക്ക് പോയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെയും, ചാന്‍സലര്‍ നദീം സവാഹിയെയും ലേബര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.


പ്രതിപക്ഷ നേതാവ് തിരിച്ചെത്തിയ ദിവസം മുന്‍ ലേബര്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 'പ്രതിസന്ധികള്‍ക്ക് ഹോളിഡേയില്ല' എന്നായിരുന്നു ബ്രൗണിന്റെ വിമര്‍ശനം. എന്നാല്‍ ഇത് ടോറികള്‍ക്ക് എതിരെയാണെന്നും, അല്ലാതെ സ്റ്റാര്‍മറെ ഉദ്ദേശിച്ചല്ലെന്നുമാണ് ലേബര്‍ വാദം.

Other News in this category



4malayalees Recommends