പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ ലിസ് ട്രസിന് ഉത്തേജനം; പത്തില്‍ എട്ട് അടിസ്ഥാന ടോറി അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്; നേതാക്കളുടെ ഹസ്റ്റിംഗ്‌സ് കഴിയുന്നതിന് മുന്‍പ് തീരുമാനമെടുത്ത് അംഗങ്ങള്‍

പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ ലിസ് ട്രസിന് ഉത്തേജനം; പത്തില്‍ എട്ട് അടിസ്ഥാന ടോറി അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്; നേതാക്കളുടെ ഹസ്റ്റിംഗ്‌സ് കഴിയുന്നതിന് മുന്‍പ് തീരുമാനമെടുത്ത് അംഗങ്ങള്‍

അടിസ്ഥാന ടോറി അംഗങ്ങളില്‍ പത്തില്‍ എട്ട് പേരും വോട്ട് രേഖപ്പെടുത്തിയെന്നത് പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ലിസ് ട്രസിന് മുന്‍തൂക്കമേകുന്നു. ഋഷി സുനാക് കൂടി ഉള്‍പ്പെടുന്ന പോരാട്ടത്തില്‍ ട്രസിന്റെ പദ്ധതികള്‍ പലതും താളം തെറ്റുന്നുണ്ടെങ്കിലും ഹസ്റ്റിംഗ്‌സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തുന്നത് മുന്‍ ചാന്‍സലര്‍ക്ക് വിനയാകുമെന്നാണ് ആശങ്ക.


രണ്ട് സ്ഥാനാര്‍ത്ഥികളെയും ഹസ്റ്റിംഗ്‌സില്‍ കാണുന്നതിന് മുന്‍പ് തന്നെ വോട്ട് രേഖപ്പെടുത്താന്‍ ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളും തയ്യാറായെന്ന് മുതിര്‍ന്ന പാര്‍ട്ടി ശ്രോതസ്സുകള്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഫോറിന്‍ സെക്രട്ടറിക്ക് അനുകൂലമായി മാറുമെന്ന് ഇവര്‍ കരുതുന്നു. പ്രത്യേകിച്ച് ലിസ് ട്രസ് ഫേവറിറ്റായി നില്‍ക്കുമ്പോവാണ് ബാലറ്റുകള്‍ അംഗങ്ങളുടെ വീട്ടുപടിക്കല്‍ എത്തിയത്.

ഇതിന് പുറമെ മറ്റൊരു സര്‍വ്വെയില്‍ ലിസ് ട്രസിന് മുന്നേറ്റം പ്രവചിച്ചു. പൊതുതെരഞ്ഞെടുപ്പ് വന്നാല്‍ എതിരാളി സുനാകിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ട്രസിന് സാധിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്.

പ്രാദേശിക പാര്‍ട്ടി യോഗങ്ങളിലൂടെയാണ് സുനാക് ആയിരക്കണക്കിന് വോട്ടുകള്‍ നേടുന്നത്. എന്നാല്‍ 80 ശതമാനം വോട്ടുകളും വീണുകഴിഞ്ഞ അവസ്ഥയില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ ബാക്കിയുള്ള വോട്ടുകളെല്ലാം സുനാകിന് ആവശ്യമായി വരും.
Other News in this category



4malayalees Recommends