സോഷ്യല്‍മീഡിയയിലെ വൈറല്‍ ദമ്പതികളുടെ തനി നിറം കേട്ട് ആരാധകര്‍ക്ക് ഞെട്ടല്‍ ; ആഡംബര ജീവിതത്തിനായി ഹണി ട്രാപ്പ്

സോഷ്യല്‍മീഡിയയിലെ വൈറല്‍ ദമ്പതികളുടെ തനി നിറം കേട്ട് ആരാധകര്‍ക്ക് ഞെട്ടല്‍ ; ആഡംബര ജീവിതത്തിനായി ഹണി ട്രാപ്പ്
സോഷ്യല്‍മീഡിയയില്‍ ഫീനിക്‌സ് ദമ്പതികളെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദേവു ഗോകുല്‍ ദീപ് ദമ്പതികള്‍ക്ക് ഉണ്ടായിരുന്നത് ഒട്ടേറെ ആരാധകരാണ്. ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിലധികം ഫോളോവേഴ്‌സാണ് ഇവര്‍ക്ക് അറസ്റ്റിലാകുന്ന സമയത്ത് ഉണ്ടായിരുന്നത്.

ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സീമന്തരേഖയില്‍ ധാരാളം സിന്ദൂരം തൊടുന്ന 'ഉത്തമയായ ഭാര്യ' എന്ന നിലയില്‍ പ്രശസ്തയായ ദേവുവിന് ധാരാളം ആരാധകരുണ്ടായിരുന്നു. 'എന്റെ താലി എനിക്ക് ജീവനേക്കാള്‍ വലുതാണ്, അത് തന്നവനും' എന്ന് പറഞ്ഞുകൊണ്ട് ദേവു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ യാഥാസ്ഥിതികരായ പലര്‍ക്കും ദേവുവിനോട് ആരാധന കൂടുകയും ചെയ്തു.

ദമ്പതികള്‍ പങ്കുവയ്ക്കുന്ന റീല്‍സില്‍ കൂടുതലും യാത്രകളും ഇവരുടെ ആഡംബര ജീവിതവുമായിരുന്നു. ആഡംബര ജീവിതത്തിനായാണ് ഇവര്‍ ഹണി ട്രാപ്പ് ഒരുക്കി പലരേയും കുരുക്കിയിരുന്നതും. ഇവര്‍ കെണിയില്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗം പേരും ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ളവരാണ്. ഇരയെ മറ്റ് പ്രതികള്‍ പറയുന്ന സ്ഥലത്തെത്തിച്ചാല്‍ നാല്‍പ്പതിനായിരം രൂപയാണ് ദമ്പതികള്‍ക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.

ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വെറും പതിനാല് ദിവസംകൊണ്ടാണ് ഇവര്‍ വലയിലാക്കിയത്. വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി യാക്കരയില്‍ മുപ്പതിനായിരം രൂപ മാസ വാടകയില്‍ വീട് വാടകയ്‌ക്കെടുത്തിരുന്നു. വ്യവസായി തന്ത്രപരമായി ഇവരില്‍ നിന്നും രക്ഷപ്പെട്ട് ഓടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Other News in this category



4malayalees Recommends