ജ്യൂസില്‍ മയക്കുമരുന്ന് കലക്കി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; കണ്ണൂരില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍

ജ്യൂസില്‍ മയക്കുമരുന്ന് കലക്കി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; കണ്ണൂരില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍
ജ്യൂസില്‍ മയക്കുമരുന്ന് കലക്കി തമിഴ്‌നാട് സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി മലര്‍, കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, നീലേശ്വരം സ്വദേശിയേയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ വിജേഷിന്റേയും മലരിന്റേയും അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.ജോലി വാഗ്ദാനം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോലി അന്വേഷിച്ച് കേരളത്തിലെത്തിയ യുവതി ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് താമസിച്ചിരുന്നത്.

എന്നാല്‍ വേറെ വീട്ടില്‍ താമസിക്കാമെന്നും അവിടെ നിന്നു ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞ് മലര്‍ യുവതിയെ കാഞ്ഞിരയിലെ മറ്റൊരു വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ വെച്ച് ആഗസ്റ്റ് 27ന് വിജേഷും മറ്റൊരാളും ചേര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends