ലോകായുക്ത; എതിര്‍ത്തത് എല്ലാ അധികാരവും മുഖ്യമന്ത്രിയ്ക്ക് കൊടുത്തതിനെ, ജനാധിപത്യത്തില്‍ നടപ്പാവുക ഭൂരിപക്ഷ തീരുമാനം: കാനം രാജേന്ദ്രന്‍

ലോകായുക്ത; എതിര്‍ത്തത് എല്ലാ അധികാരവും മുഖ്യമന്ത്രിയ്ക്ക് കൊടുത്തതിനെ, ജനാധിപത്യത്തില്‍ നടപ്പാവുക ഭൂരിപക്ഷ തീരുമാനം: കാനം രാജേന്ദ്രന്‍
ലോകായുക്ത വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സിപിഐ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ തങ്ങള്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ലോകായുക്ത ഭേദഗതി ബില്ലില്‍ ഇടപെടാനായത് വലിയ നേട്ടമായി കരുതുന്നു. എല്ലാ അധികാരവും മുഖ്യമന്ത്രിക്ക് കൊടുക്കുന്നതാണ് സിപിഐ എതിര്‍ത്തത് ഇപ്പോഴത്തെ ഭേദഗതിയോടെ നിയമസഭയ്ക്കും സ്പീക്കര്‍ക്കും അധികാരം കിട്ടി. ഗവര്‍ണറുടെ ഇടപെടല്‍ ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് ഈ നിയമ ഭേദഗതി. ഭൂരിപക്ഷത്തിന്റെ തീരുമാനം മാത്രമാണ് ജനാധിപത്യത്തില്‍ നടപ്പാവുകയെന്നും ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു

കാലാനുസൃതമായ മാറ്റമാണ് ലോകായുക്ത നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. നിയമം നടപ്പാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ദൗര്‍ബല്യമുണ്ടെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചതാണ്.

അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് നിയമം ഭേദഗതി ചെയ്തത്. ലോകായുക്ത നിയമഭേദഗതിയില്‍ അനന്തമായി ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്നും കാനം പറഞ്ഞിരുന്നു.



Other News in this category



4malayalees Recommends