മാര്‍ച്ച് അവസാനത്തോടെ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ അടഞ്ഞുകിടന്ന എക്സ്പോ 2020 ദുബൈയുടെ കവാടങ്ങള്‍ വീണ്ടും തുറന്നു. എക്സ്പോ സിറ്റിയായി രൂപാന്തരപ്പെട്ട വിശ്വമേളയുടെ നഗരി വീണ്ടും തുറന്ന ആദ്യ ദിനത്തില്‍ നൂറുകണക്കിന് സന്ദര്‍ശകരെത്തി. വലിയ തിരക്കുണ്ടായിരുന്നില്ലെങ്കിലും വിവിധ രാജ്യക്കാരായ നിരവധി പേര് ആലിഫ്, ടെറ പവലിയനുകളിലും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ഗാര്ഡന് ഇന്‍ ദ സ്കൈയിലും പ്രവേശിച്ചു. എക്സ്പോ നഗരിയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക ടിക്കറ്റോ പാസോ നിലവിലില്ല. അതേ സമയം പവിലിയനുകളില്‍ പ്രവേശിക്കാന്‍ 50 ദിര്‍ഹമിന്റെയും നിരീക്ഷണ ഗോപുരത്തില്‍ പ്രവേശിക്കാന്‍ 30 ദിര്‍ഹവും ഈടാക്കുന്നുണ്ട്.