അബുദാബിയില്‍ ഉച്ചവിശ്രമം 15 വരെ തുടരാന്‍ നിര്‍ദ്ദേശം

അബുദാബിയില്‍ ഉച്ചവിശ്രമം 15 വരെ തുടരാന്‍ നിര്‍ദ്ദേശം
പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ അറിയിച്ചു. ചൂടിന് അല്‍പം ശമനമുണ്ടെന്ന് കരുതി നിയമത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന ക്യാമ്പെയ്‌നിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്.

Other News in this category



4malayalees Recommends