റഷ്യയിലെ വിദേശ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു

റഷ്യയിലെ വിദേശ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു
റഷ്യയിലെ വിദേശ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു. അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള 10 തടവുകാരെയാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായി റഷ്യ വിട്ടയച്ചത്.

ഉക്രൈനില്‍ പിടിയിലായ മൊറോക്കൊ, അമേരിക്ക, ബ്രിട്ടന്‍, സ്വീഡന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധത്തടവുകാരെയാണ് റഷ്യ വിട്ടയച്ചതെന്ന് സൗദി വിദേശ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ യുദ്ധത്തടവുകാരെ റഷ്യയില്‍ നിന്ന് സ്വീകരിച്ച് സൗദിയിലെത്തിച്ചു. സ്വദേശങ്ങളിലേക്കുള്ള ഇവരുടെ മടക്കയാത്രക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. യുദ്ധത്തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ കിരീടാവകാശി നടത്തിയ ശ്രമങ്ങളുമായി സഹകരിക്കുകയും പ്രതികരിക്കുകയും ചെയ്ത റഷ്യന്‍, ഉക്രൈന്‍ ഗവണ്‍മെന്റുകള്‍ക്കുള്ള സൗദി അറേബ്യയുടെ നന്ദി വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു.

Other News in this category4malayalees Recommends