വെറും 7 വര്‍ഷം കൊണ്ട് എംപിയില്‍ നിന്നും പ്രധാനമന്ത്രിയിലേക്ക്; ഋഷി സുനാകിന്റെ വളര്‍ച്ച അതിവേഗം, ബഹുദൂരം; 42 വയസ്സ് മാത്രമുള്ള ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ അത് മാജിക്!

വെറും 7 വര്‍ഷം കൊണ്ട് എംപിയില്‍ നിന്നും പ്രധാനമന്ത്രിയിലേക്ക്; ഋഷി സുനാകിന്റെ വളര്‍ച്ച അതിവേഗം, ബഹുദൂരം; 42 വയസ്സ് മാത്രമുള്ള ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ അത് മാജിക്!

കഴിഞ്ഞ ടോറി നേതൃപോരാട്ടത്തില്‍ ഋഷി സുനാകിനെ തോല്‍പ്പിക്കാന്‍ കാരണമായി പറഞ്ഞ കാരണങ്ങള്‍ അദ്ദേഹത്തെ ഇക്കുറി പ്രധാനമന്ത്രി മന്ത്രിലേക്കുള്ള പോരാട്ടത്തില്‍ ശക്തമായ കാരണങ്ങളായി മാറിയത്. ലിസ് ട്രസ് ജയിച്ചെത്തിയ ശേഷം 44 ദിവസം കൊണ്ട് രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചതോടെയാണ് ഋഷി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പാര്‍ട്ടിക്കാര്‍ക്ക് ഉത്തമബോധ്യം വന്നത്.


ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുന്നതിന് തൊട്ടരികിലാണ് ഋഷി സുനാക് ഇപ്പോഴുള്ളത്. നേതൃപോരാട്ടത്തില്‍ ട്രസിന്റെ വാഗ്ദാനങ്ങള്‍ പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന ഘട്ടത്തില്‍ കെട്ടകഥ മാത്രമാണെന്ന് ഋഷി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ അത് സത്യമായി മാറിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.

എന്നിട്ടും ബോറിസിന്റെ വീഴ്ചയിലേക്ക് നയിച്ച നേതാവെന്ന പേരില്‍ ഋഷിയെ പല ടോറി എംപിമാരും അവിശ്വസിച്ചു. ആ നിലയില്‍ നിന്നാണ് 42-ാം വയസ്സില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയിലെത്താന്‍ യോഗ്യനായ നേതാവായി ഋഷി മുന്നേറുന്നത്. കോവിഡ് കാലത്ത് ഫര്‍ലോംഗ് സ്‌കീം പോലുള്ള വഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ രക്ഷപ്പെടുത്തിയ ചാന്‍സലറാണ് ഋഷി.

എന്‍എച്ച്എസ് ഡോക്ടറുടെ മകനായ ഋഷി ഓക്‌സ്‌ഫോര്‍ഡിലും, കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പില്‍ക്കാലത്ത് ഭാര്യയായ അക്ഷതാ മൂര്‍ത്തിയെ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്.

ഹെഡ്ജ് ഫണ്ട് മാനേജറായിരുന്ന ഋഷി പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും, 2015ല്‍, അതായത് കേവലം ഏഴ് വര്‍ഷം മുന്‍പ് നോര്‍ത്ത് യോര്‍ക്ക്‌സിലെ റിച്ച്മണ്ടില്‍ നിന്നും ടോറികള്‍ക്കായി വിജയം നേടുകയും ചെയ്തു.

പിന്നീട് ബോറിസിന്റെ വലംകൈയായി ട്രഷറിയുടെ സാരഥ്യം ഏറ്റെടുത്ത ഋഷി മികവേറിയ പ്രകടനം കാഴ്ചവെച്ചാണ് ജനപ്രിയനായി മാറിയത്. ബോറിസിനെ തന്ന കൈവിട്ടതിന്റെ പേരില്‍ എംപിമാര്‍ തിരിഞ്ഞുകുത്തിയെങ്കിലും ഇപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും രാജ്യത്തെ കരകയറ്റാന്‍ ഋഷിക്ക് മാത്രമാണ് സാധിക്കുകയെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends