ക്രിസ്മസ് യാത്രകള്‍ കുഴപ്പത്തിലാകും; 48 മണിക്കൂര്‍ റെയില്‍ സമരത്തിനൊപ്പം, കൊടുംതണുപ്പില്‍ രാജ്യത്തെ റോഡുകളില്‍ ഐസ് നിറയും; ആഘോഷ സീസണില്‍ ദുരിതയാത്ര

ക്രിസ്മസ് യാത്രകള്‍ കുഴപ്പത്തിലാകും; 48 മണിക്കൂര്‍ റെയില്‍ സമരത്തിനൊപ്പം, കൊടുംതണുപ്പില്‍ രാജ്യത്തെ റോഡുകളില്‍ ഐസ് നിറയും; ആഘോഷ സീസണില്‍ ദുരിതയാത്ര

ക്രിസ്മസ് യാത്രകള്‍ ബ്രിട്ടനിലെ ജനങ്ങളെ സംബന്ധിച്ച് ദുരിതയാത്രയായി മാറുമെന്ന് മുന്നറിയിപ്പ്. 48 മണിക്കൂര്‍ നീളുന്ന റെയില്‍ സമരത്തിന് പുറമെ പൂജ്യത്തിന് താഴേക്ക് കൂപ്പുകുത്തുന്ന താപനില കൂടിച്ചേരുമ്പോള്‍ റോഡുകളില്‍ ഐസ് നിറഞ്ഞ് യാത്ര ബുദ്ധിമുട്ടായി മാറുമെന്നാണ് സൂചന.


ആര്‍എംടി യൂണിയനില്‍ അംഗങ്ങളായ റെയില്‍ ജോലിക്കാരുടെ രണ്ടാം ഘട്ട പണിമുടക്ക് അടുത്ത ആഴ്ച നടപ്പാകും. ശമ്പളവര്‍ദ്ധനവും, തൊഴില്‍ സാഹചര്യങ്ങളുടെയും പേരിലാണ് അംഗങ്ങളുടെ സമരം.

ഈ വര്‍ഷം അഞ്ച് ശതമാനം ശമ്പളവര്‍ദ്ധനവാണ് ഓഫര്‍ ചെയ്തത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ മറ്റൊരു നാല് ശതമാനവും, 2025 ജനുവരി വരെ നിര്‍ബന്ധിത തൊഴില്‍ നഷ്ടം ഉണ്ടാകില്ലെന്ന ഗ്യാരണ്ടിയുമാണ് അധികൃതര്‍ അനുവദിച്ചത്.

എന്നാല്‍ എംപ്ലോയറായ നെറ്റ്‌വര്‍ക്ക് റെയില്‍ മുന്നോട്ടുവെച്ച ഓഫര്‍ ആര്‍എംടി യൂണിയന്‍ അംഗീകരിച്ചില്ല. യുണൈറ്റ്, ടിഎസ്എസ്എ യൂണിയനുകള്‍ ഓഫര്‍ സ്വീകരിച്ചിരുന്നു.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന കനത്ത മഞ്ഞ് യാത്രകള്‍ ദുരിതപൂര്‍ണ്ണമാക്കി മാറ്റുകയാണ്. നിരവധി വിമാനങ്ങള്‍ യാത്രകള്‍ റദ്ദാക്കുകയാണ്. പല ഭാഗത്തും റോഡുകളും അടച്ചിടുന്നുണ്ട്.
Other News in this category



4malayalees Recommends