തിങ്കളാഴ്ച 'പൈപ്പ് പൊട്ടല്‍' നിശ്ചയം! കൊടുതണുപ്പില്‍ നിന്നും ആശ്വാസമേകി 15 സെല്‍ഷ്യസ് സബ്-ട്രോപ്പിക്കല്‍ കാറ്റ്; തണുപ്പ് കുറയുമ്പോള്‍ യുകെയില്‍ ഉടനീളം വെള്ളപൈപ്പുകള്‍ പൊട്ടുമെന്ന് വിദഗ്ധര്‍; കാറ്റിലും, തണുത്തുറഞ്ഞ മഴയിലും വൈദ്യുതിബന്ധം തകരാറിലാകും

തിങ്കളാഴ്ച 'പൈപ്പ് പൊട്ടല്‍' നിശ്ചയം! കൊടുതണുപ്പില്‍ നിന്നും ആശ്വാസമേകി 15 സെല്‍ഷ്യസ് സബ്-ട്രോപ്പിക്കല്‍ കാറ്റ്; തണുപ്പ് കുറയുമ്പോള്‍ യുകെയില്‍ ഉടനീളം വെള്ളപൈപ്പുകള്‍ പൊട്ടുമെന്ന് വിദഗ്ധര്‍; കാറ്റിലും, തണുത്തുറഞ്ഞ മഴയിലും വൈദ്യുതിബന്ധം തകരാറിലാകും

122 വര്‍ഷത്തിനിടെയുള്ള തണുപ്പേറിയ ഡിസംബറുകളില്‍ ഒന്നാണ് ഇക്കുറി ബ്രിട്ടന്‍ നേരിടുന്നത്. ജനങ്ങള്‍ വീട്ടില്‍ തണുത്ത് മരവിച്ച് ഇരിക്കുകയാണ്. ഞായറാഴ്ചയും മഞ്ഞുവീഴ്ച കലശലാകുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കാലാവസ്ഥ മാറിമറിയുമ്പോള്‍ തിങ്കളാഴ്ച താപനില കുതിച്ചുയരുമെന്ന് സൂചന. ഇതോടെ രാജ്യത്തിന്റെ പല ഭാഗത്തും തിങ്കളാഴ്ച പൈപ്പ് പൊട്ടല്‍ ദിനമായി മാറും.


ഈ മാസം ഫ്രീസിംഗ് താപനിലയില്‍ നിന്നും തെര്‍മോമീറ്റര്‍ ഏതാനും ഡിഗ്രി മുകളില്‍ വന്ന ദിവസങ്ങള്‍ തന്നെ കുറവാണ്. എന്നാല്‍ തിങ്കളാഴ്ച ഇതിന് വിഭിന്നമാണ് അവസ്ഥ. സബ്-ട്രോപ്പിക്കല്‍ കാറ്റ് വീശുന്നതിനാല്‍ താപനില 15 സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തില്‍ വെള്ളപൈപ്പുകള്‍ പൊട്ടാന്‍ സാധ്യത വര്‍ദ്ധിച്ചതായി വിദഗ്ധര്‍ വ്യക്തമാക്കി. പൈപ്പ് ലൈനുകള്‍ തണുത്തുറഞ്ഞ് സമ്മര്‍ദം വര്‍ദ്ധിച്ച് പൊട്ടിത്തെറിക്കാനുള്ള സാധ്യതയാണ് ഉയരുന്നത്. അതേസമയം ആഴ്ച പുരോഗമിക്കുമ്പോള്‍ കൊടുംതണുപ്പ് മടങ്ങിയെത്തും. ഇതോടെ രാജ്യത്ത് 'മഞ്ഞുപുതച്ച' ക്രിസ്മസ് രൂപപ്പെടാന്‍ സാധ്യത വര്‍ദ്ധിച്ചു.

ആയിരക്കണക്കിന് വീടുകള്‍ക്കാണ് പൈപ്പ് പൊട്ടല്‍ ഭീഷണി നേരിടേണ്ടി വരിക. തെയിംസ് വാട്ടര്‍ 0.6 സെല്‍ഷ്യസിലാണ്. ഇന്ന് രാവിലെ മുതല്‍ നോര്‍ത്ത് ഭാഗങ്ങളില്‍ നാല് മണിക്കൂറോളം മഞ്ഞ് പെയ്യുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഈ സമയത്ത് ഒന്ന് മുതല്‍ ആറ് ഇഞ്ച് വരെ മഞ്ഞുവീഴും.
Other News in this category



4malayalees Recommends