ലോകകപ്പ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിട്ടും കോച്ചിനെ പുറത്താക്കാതെ ഇംഗ്ലണ്ട്; ശക്തമായ ടീമിനെ പരിശീലിപ്പിക്കാന്‍ ഗാരെത് സൗത്ത്‌ഗേറ്റ് തന്നെ യോഗ്യന്‍; 2024 യൂറോയിലും മാനേജര്‍ സ്ഥാനത്ത് തുടരും; ജനപിന്തുണയും അനുകൂലം

ലോകകപ്പ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിട്ടും കോച്ചിനെ പുറത്താക്കാതെ ഇംഗ്ലണ്ട്; ശക്തമായ ടീമിനെ പരിശീലിപ്പിക്കാന്‍ ഗാരെത് സൗത്ത്‌ഗേറ്റ് തന്നെ യോഗ്യന്‍; 2024 യൂറോയിലും മാനേജര്‍ സ്ഥാനത്ത് തുടരും; ജനപിന്തുണയും അനുകൂലം

ഫുട്‌ബോള്‍ ലോകകപ്പില്‍ തോറ്റ് പുറത്താകുന്ന ടീമുകളുടെ മാനേജര്‍മാരെ കാത്ത് അവരുടെ പുറത്താക്കല്‍ ഭീഷണി എപ്പോഴും തലയ്ക്ക് മുകളിലുണ്ടാകും. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കളിപ്പിക്കാതെ വിജയിക്കാന്‍ നോക്കി തോറ്റ് പുറത്തായ പോര്‍ച്ചുഗല്‍ പരിശീലകന് പോലും വിധി മാറ്റിയെഴുതാനായില്ല. എന്നാല്‍ ഇംഗ്ലീഷ് മാനേജര്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ തലയക്ക് മുകളില്‍ ഇത്തരമൊരു വാള്‍ കാത്തിരിക്കുന്നില്ല.


അതുകൊണ്ട് തന്നെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായ ടീമിന്റെ മാനേജര്‍ പദവിയില്‍ സൗത്ത്‌ഗേറ്റ് തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കോച്ച് അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് എഫ്എ. വരുംദിവസങ്ങളില്‍ തന്റെ ഭാവി സംബന്ധിച്ച തീരുമാനം 52-കാരന്‍ നേരിട്ട് എഫ്എയെ അറിയിക്കുമെന്നാണ് പ്രതീക്ഷ.

കരാറിന്റെ അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൂടി ടീമിന്റെ പരിശീലക പദവിയില്‍ തുടരാന്‍ സൗത്ത്‌ഗേറ്റ് തയ്യാറായേക്കുമെന്നാണ് സൂചന. ഫ്രാന്‍സിനെതിരെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതോടെയാണ് തന്റെ ഭാവി സംബന്ധിച്ച് ആലോചിച്ച് വരികയാണെന്ന് സൗത്ത്‌ഗേറ്റ് വ്യക്തമാക്കിയത്. എന്നാല്‍ കോച്ച് തുടരണമെന്ന് സമ്മര്‍ദം വന്നതോടെ യൂറോ 2024-ലും ഇംഗ്ലണ്ടിന്റെ മാനേജര്‍ പദവിയില്‍ സൗത്ത്‌ഗേറ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ടിലെ പ്രീമിയം ടീമായി വളര്‍ത്തിയെടുത്ത ഗാരെത് സൗത്ത്‌ഗേറ്റ് തുടരണമെന്നാണ് എഫ്എയുടെ തീരുമാനം. കോച്ച് അനുകൂല നിലപാട് സ്വീകരിച്ചാല്‍ പുതിയൊരു മാനേജറെ തിരഞ്ഞ് സമയം കളയേണ്ട കാര്യവും വരില്ല. ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും പൊതുജനങ്ങളുടെ അഭിപ്രായം സൗത്ത്‌ഗേറ്റിന് അനുകൂലമാണ്.

പൊതുജനങ്ങള്‍ പ്രകടമാക്കിയ ആരാധന തന്നെയാണ് സൗത്ത്‌ഗേറ്റിനെ പിടിച്ചുനിര്‍ത്തുന്ന ഘടകം. അതുകൊണ്ട് തന്നെ യൂറോ 2024-ലേക്ക് ടീമിനെ നയിക്കാന്‍ അദ്ദേഹം മനസ്സ് മാറ്റുമെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends