സ്‌കാര്‍ലെറ്റ് പനി കേസുകള്‍ 7500 ആയി ഉയര്‍ന്നു; സ്‌ട്രെപ് എ ബാധിച്ച് ചുരുങ്ങിയത് 19 കുട്ടികള്‍ മരിച്ചു; രോഗികളുടെ എണ്ണം ഉയരാന്‍ കാരണം എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ വിദഗ്ധര്‍?

സ്‌കാര്‍ലെറ്റ് പനി കേസുകള്‍ 7500 ആയി ഉയര്‍ന്നു; സ്‌ട്രെപ് എ ബാധിച്ച് ചുരുങ്ങിയത് 19 കുട്ടികള്‍ മരിച്ചു; രോഗികളുടെ എണ്ണം ഉയരാന്‍ കാരണം എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ വിദഗ്ധര്‍?

സാധാരണ ബാധിക്കുന്നതിനേക്കാള്‍ ഇക്കുറി മൂന്നിരട്ടി സ്‌കാര്‍ലെറ്റ് പനി കേസുകള്‍ അധികമായി രേഖപ്പെടുത്തുന്നുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചുരുങ്ങിയത് 19 കുട്ടികളാണ് യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് മരിച്ചിട്ടുള്ളത്.


രോഗം ബാധിച്ച ഭൂരിപക്ഷം കുട്ടികള്‍ക്കും നിസ്സാരമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ പ്രൊഫസര്‍ സൂസന്‍ ഹോപ്കിന്‍സ് വ്യക്തമാക്കി. ഇന്‍ഫെക്ഷനുകള്‍ ഇത്രയേറെ കൂടുന്നതിന് പിന്നിലെ കാരണമെന്തെന്ന് തിരിച്ചറിയാന്‍ എല്ലാ വഴികളും തേടുന്നതായി ഇവര്‍ കൂട്ടിച്ചേര്‍ത്തു.

'7500 സ്‌കാര്‍ലെറ്റ് പനി കേസുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് പൂര്‍ണ്ണമായ കണക്കാകാന്‍ സാധ്യതയില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ രോഗികള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതിന് മുന്‍പുള്ള മോശം സീസണുകളേക്കാള്‍ മൂന്നിരട്ടിയാണ് കേസുകള്‍', പ്രൊഫസര്‍ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

ഒന്ന് മുതല്‍ നാല് വയസ്സ് വരെയുള്ള കുട്ടികളില്‍ 111 കേസുകളും, അഞ്ച് മുതല്‍ ഒന്‍പത് വയസ്സ് വരെ പ്രായമുള്ളവരില്‍ 74 കേസുകളുമാണ് സ്ഥിരീകരിച്ചത്. ഇന്‍വേസീസ് ഗ്രൂപ്പ് എ സ്‌ട്രെപ് ഏറ്റവും ഗുരുതരവും, അസാധാരണവുമായ ഇന്‍ഫെക്ഷനാണ്.
Other News in this category



4malayalees Recommends