സംവാദം കഴിഞ്ഞു, മികച്ച താരം മെസി തന്നെ! അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതോടെ ഇതിഹാസ താരത്തെ പ്രശംസിച്ച് ഫുട്‌ബോള്‍ ലോകം; ഫ്രാന്‍സിനെതിരായ പെനാല്‍റ്റി ജയം 'മികച്ച' താരം ആരെന്ന ചര്‍ച്ചകള്‍ക്ക് ഉത്തരം?

സംവാദം കഴിഞ്ഞു, മികച്ച താരം മെസി തന്നെ! അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതോടെ ഇതിഹാസ താരത്തെ പ്രശംസിച്ച് ഫുട്‌ബോള്‍ ലോകം; ഫ്രാന്‍സിനെതിരായ പെനാല്‍റ്റി ജയം 'മികച്ച' താരം ആരെന്ന ചര്‍ച്ചകള്‍ക്ക് ഉത്തരം?

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തിന് ഒടുവില്‍ ഫുട്‌ബോള്‍ പണ്ഡിതര്‍ക്കും ഉത്തരമായി. 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് എതിരെ അര്‍ജന്റീനയെ വിജയത്തിലെത്തിക്കാന്‍ മുന്നില്‍ നിന്ന ക്യാപ്റ്റന്‍ ലയണല്‍ മെസി തന്നെയാണ് ആ താരമെന്നാണ് ഇപ്പോള്‍ പണ്ഡിതന്‍മാരുടെ നിരീക്ഷണം.


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ഇതിഹാസങ്ങളാണ് 35-കാരനായ താരത്തിന് ഈ കിരീടം ചാര്‍ത്തിനല്‍കിയത്. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുന്നത്. ആ പോരാട്ടത്തില്‍ മെസി തന്നെയാണ് മുന്നില്‍ നിന്ന് പടനയിച്ചത്.

ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച മെസി, ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത് മികച്ച തുടക്കവും നല്‍കി. കളിയുടെ ചരിത്രത്തില്‍ ഏതൊരാള്‍ക്കും മുകളില്‍ മെസിയെ പ്രതിഷ്ഠിക്കാന്‍ ഈ ഫൈനല്‍ മാത്രം മതിയെന്നാണ് ജാമി കാരാഗെര്‍ വ്യക്തമാക്കിയത്. മികച്ച താരങ്ങളുടെ ലിസ്റ്റില്‍ മെസി ഒന്നാമതും, ഡീഗോ മറഡോണ രണ്ടാമതും, ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാലാമതുമാണെന്നാണ് ജാമിയുടെ നിലപാട്.

ഏറ്റവും മികച്ച താരമെന്നും, എക്കാലത്തെയും മികച്ച കളിക്കാരനെന്നുമാണ് ഇംഗ്ലണ്ടിന്റെ ഡെക്ലാന്‍ റൈസും, ടാമി എബ്രഹാമും കുറിച്ചത്. ഈ വിജയം നക്ഷത്രങ്ങളില്‍ കുറിച്ച് വെച്ചതാണെന്ന് അലന്‍ ഷിയറര്‍ പറഞ്ഞു. പല റൊണാള്‍ഡോ ആരാധകരും 'ഗോട്ട്' ചര്‍ച്ചയിലേക്ക് നയിക്കാതെ മെസിയുടെയും, ടീമിന്റെയും മികച്ച കളിയെ പ്രശംസിച്ചാണ് ഒഴിഞ്ഞുനിന്നത്.
Other News in this category



4malayalees Recommends