ആശ്വസിപ്പിക്കാന്‍ ശ്രമിച്ച പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നോക്കി നിര്‍വികാരനായി എംബാപെ ; കെട്ടിപിടിച്ച് മാക്രോണ്‍ ; സ്‌റ്റേഡിയത്തില്‍ നിന്ന് തല താഴ്ത്തി പുറത്തേക്ക്

ആശ്വസിപ്പിക്കാന്‍ ശ്രമിച്ച പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നോക്കി നിര്‍വികാരനായി എംബാപെ ; കെട്ടിപിടിച്ച് മാക്രോണ്‍ ; സ്‌റ്റേഡിയത്തില്‍ നിന്ന് തല താഴ്ത്തി പുറത്തേക്ക്
ഖത്തര്‍ ലോകകപ്പില്‍ കിലിയാന്‍ എംബാപേയ്ക്ക് അഭിമാന നേട്ടം തന്നെയാണ് സ്വന്തമായത്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായിട്ടും വിജയം കൈയ്യില്‍ എത്താത്ത നിരാശയിലായിരുന്നു എംബാപ്പ.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയം ഏറ്റുവാങ്ങിയതോടെ എംബാപെയെ ആശ്വസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ മൈതാനത്ത് നേരിട്ട് എത്തി. താരത്തിന്റെ കൈകളില്‍ മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം താരത്തെ ആശ്വസിപ്പിച്ചു. ആശ്വാസ വാക്കുകള്‍ തുടരുമ്പോഴും പ്രസിഡണ്ടില്‍ നിന്നും ഒഴിഞ്ഞുമാറാനായിരുന്നു എംബാപെയുടെ ശ്രമം. പിന്നീട് റണ്ണര്‍ അപ് മെഡലുകള്‍ സ്വീകരിക്കുന്ന സമയത്തും മാക്രോണ്‍ എംബാപെയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.എന്നാല്‍ യാതൊരു ഭാവഭേഗവും ഉണ്ടായില്ല.


തികച്ചും അവിശ്വസനീയമായ പ്രകടനമായിരുന്നു എംബാപെ കാഴ്ച്ച വെച്ചത് എന്ന് പറഞ്ഞ മാക്രോണ്‍, മുഴുവന്‍ ടീമും നന്നായി കളിച്ചു എന്നും കൂട്ടിച്ചേര്‍ത്തു. വെറും 23 വയസ്സ് മാത്രമുള്ള എംബാപെയുടെ മുന്‍പില്‍, അവസരങ്ങളുടെ വലിയൊരു ലോകം കാത്തു നില്‍പ്പുണ്ടെന്ന് താന്‍ താരത്തോട് പറഞ്ഞതായി പ്രസിഡണ്ട് പറഞ്ഞു. ഫ്രാന്‍സ് മുഴുവന്‍ എംബാപെയെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നും പറഞ്ഞു.

ഫൈനല്‍ മത്സരത്തില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് എംബാപെ. 2018 ല്‍ ക്രൊയേഷ്യക്കെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ നേടിയ ഗോളുകള്‍, ലോകകപ്പ ചരിത്രത്തില്‍ ഫൈനലില്‍ ഏറ്റവുമധികം ഗോളടിക്കുന്ന താരമാക്കി എംബാപെയെ മാറ്റിയിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും കപ്പ് നേടണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും, ഇത്തവണത്തെ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചുകൊണ്ടാണ് എംബാപെ മടങ്ങുന്നത്. ഭാവി താരമാണ് എംബാപെയെന്ന് വ്യക്തം.

Other News in this category



4malayalees Recommends