മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി

മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി
ചിക്കാഗോ: സീറോമലബാര്‍ രൂപതയിലെ ലിറ്റല്‍ ഫ്‌ളവര്‍ (ചെറുപുഷ്പ) മിഷന്‍ ലീഗ് സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷങ്ങള്‍ അവിസ്മരണീയമായി. ഡിസംബര്‍ 22ന് ഓണ്‍ലൈനിലൂടെ നടത്തപ്പെട്ട

ആഘോഷ പരിപാടികള്‍, രൂപത അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ഡിയാന്ന തെരേസാ സി.എം.സി. ക്രിസ്തുമസ് സന്ദേശം നല്‍കി.

മിഷന്‍ ലീഗ് രൂപത രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, പ്രസിഡന്റ് സിജോയ് സിറിയക് , സെക്രട്ടറി ടിസന്‍ തോമസ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ എന്നിവര്‍ സംസാരിച്ചു. ആന്‍സാന്ദ്രാ സിജോ പരിപാടിയിലെ എംസിയായി പ്രവര്‍ത്തിച്ചു.


ഫ്‌ളോറിഡ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ പള്ളി, നോര്‍ത്ത് കരോലിന ഷാര്‍ലെറ്റ് സെന്റ് മേരിസ് സിറോ മലബാര്‍ പള്ളി, ടെക്‌സാസ് പിയര്‍ലന്‍ഡ് സെന്റ് മേരിസ് സിറോ മലബാര്‍ പള്ളി, കാലിഫോര്‍ണിയ മില്‍പിറ്റസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ പള്ളി, ന്യൂ ജേഴ്‌സി പാറ്റേഴ്‌സന്‍ സെന്റ് ജോര്‍ജ് സിറോ മലബാര്‍ പള്ളി, സൗത്ത് ജേഴ്‌സി സെന്റ് ജൂഡ് സിറോ മലബാര്‍ പള്ളി, ചിക്കാഗോ മാര്‍ തോമാ ശ്‌ളീഹാ കത്രീഡല്‍ പള്ളി, ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ പള്ളി എന്നിവങ്ങളില്‍ നിന്നും മിഷന്‍ ലീഗ് അംഗങ്ങള്‍ അവതരിപ്പിച്ച ക്രിസ്തുമസ് കരോളുകളും ഓണ്‍ലൈന്‍ മത്സരങ്ങളും ആഘോഷങ്ങള്‍ക്ക് മറ്റു കൂട്ടി.


Other News in this category



4malayalees Recommends