വെയില്‍സ് മലയാളികളെ വേദനയിലാഴ്ത്തി 45 കാരനായ ജിജോ ജോസിന്റെ മരണം ; യുകെയിലെത്തിയിട്ട് മൂന്നുമാസം ; ഭാര്യയും മൂന്നു മക്കളും ഇനി തനിച്ചായി

വെയില്‍സ് മലയാളികളെ വേദനയിലാഴ്ത്തി 45 കാരനായ ജിജോ ജോസിന്റെ മരണം ; യുകെയിലെത്തിയിട്ട് മൂന്നുമാസം ; ഭാര്യയും മൂന്നു മക്കളും ഇനി തനിച്ചായി
ലോകം ക്രിസ്മസ് ആഘോഷത്തിലായിരുന്നപ്പോള്‍ വെയില്‍സ് മലയാളികള്‍ വേദനയിലായിരുന്നു.യുകെയിലെത്തിയിട്ട് വെറും മൂന്നു മാസം മാത്രം ആയിട്ടുള്ള അങ്കമാലി കറുകുറ്റി സ്വദേശി ലിജോ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം.

സീനിയര്‍ കെയറര്‍ വിസയില്‍ ഒരു വര്‍ഷം മുമ്പാണ് ലിജോയുടെ ഭാര്യ നിഷ യുകെയില്‍ എത്തിയത്. യുകെയില്‍ എത്തി അധികം നാളെത്തും മുമ്പേ ജിജോ രോഗ കിടക്കയിലായി. മൂന്നു കുഞ്ഞുങ്ങളേയും നിഷയേയും തനിച്ചാക്കി ഒടുവില്‍ വേദനയുടെ ലോകത്തു നിന്ന് ജിജോ മടങ്ങി.

നാട്ടില്‍ വച്ച് കാന്‍സര്‍ ചികിത്സയിലായിരുന്നു. യുകെയിലേക്ക് പുറപ്പെടുമ്പോള്‍ രോഗമുണ്ടെങ്കിലും യുകെയില്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു.രണ്ടു വര്‍ഷമായി നാട്ടില്‍ ചികിത്സ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രോഗ നില വഷളായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. നിഷയും മൂന്നു മക്കളും ജിജോയുടെ ജീവനായി പ്രാര്‍ത്ഥനയിലായിരുന്നെങ്കിലും ഫലമുണ്ടായില്ല.

പതിമൂന്നും ഒന്‍പതും എട്ടും വയസുള്ള ജോഷ്വായുടെയും ജോഹാന്റെയും ജ്യുവല്‍ മരിയയും ഇനി അച്ഛനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയണം.

രോഗം മൂര്‍ഛിച്ചതോടെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. കിഡ്‌നി അടക്കമുള്ള ആന്തരിക അവയവ പ്രവര്‍ത്തനം നിലച്ചതോടെ ഏതാനും ദിവസം വെന്റിലേറ്ററിലായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുക ആയിരുന്നു. തുടര്‍ന്നാണ് ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. സംസ്‌കാരം പിന്നീട് തീരുമാനിക്കും.

Other News in this category



4malayalees Recommends