യുകെ കാലാവസ്ഥ; ബോക്‌സിംഗ് ദിനത്തില്‍ മഞ്ഞ് മുന്നറിയിപ്പുകളും, റെയില്‍ സമരങ്ങളും; സാധാരണ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ജനത്തിന് 'ബോക്‌സിംഗ്' വേണ്ടിവരും!

യുകെ കാലാവസ്ഥ; ബോക്‌സിംഗ് ദിനത്തില്‍ മഞ്ഞ് മുന്നറിയിപ്പുകളും, റെയില്‍ സമരങ്ങളും; സാധാരണ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ജനത്തിന് 'ബോക്‌സിംഗ്' വേണ്ടിവരും!

ബോക്‌സിംഗ് ഡേയില്‍ യുകെയുടെ പല ഭാഗങ്ങളിലും കൂടുതല്‍ മഞ്ഞും, ഐസും തേടിയെത്തുമെന്ന് മുന്നറിയിപ്പ്. റെയില്‍ സമരങ്ങള്‍ ഒരുവശത്ത് യാത്രാദുരിതം സൃഷ്ടിക്കുമ്പോഴാണ് കാലാവസ്ഥ വീണ്ടും ദുരിതവുമായി എത്തുന്നത്.


ഡിസംബര്‍ 26, തിങ്കളാഴ്ച രണ്ട് മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലണ്ടിന്റെ ഭൂരിഭാഗം മേഖലകളിലും മഞ്ഞും, ഐസും മൂലം ബുദ്ധിമുട്ടുകള്‍ നേരിടും. ഐസ് മുന്നറിയിപ്പ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നല്ലൊരു ശതമാനം ഇടങ്ങളിലും പ്രാബല്യത്തിലുണ്ട്.

ബോക്‌സിംഗ് ഡേ ഷോപ്പിംഗിനായി റെയില്‍വെയ്ക്ക് പകരം സ്വന്തം നിലയില്‍ യാത്രക്കിറങ്ങുന്നതിനാല്‍ ജനങ്ങള്‍ ഷോപ്പിംഗ് സെന്ററുകള്‍ക്ക് ചുറ്റും ട്രാഫിക് സമ്മര്‍ദം സൃഷ്ടിക്കാനും സാധ്യതയുണ്ട്. തിങ്കളാഴ്ച 15.2 മില്ല്യണ്‍ കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് എഎ പ്രതീക്ഷിക്കുന്നത്.

താപനില സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ -4 സെല്‍ഷ്യസും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 4 സെല്‍ഷ്യസിന് അടുത്തുമാകും. ഇംഗ്ലണ്ടില്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി 42 ആക്ടീവ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.

ഗ്ലോസ്റ്റര്‍ഷയറിലെ സെവേണ്‍ നദിയും, ടൈന്‍ & വെയര്‍ തീരം, ഡെര്‍ബിഷയറിലെ ട്രെന്റ് നദി എന്നിവിടങ്ങള്‍ക്ക് 24 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ പ്രത്യേകിച്ച് നല്‍കിയിട്ടുണ്ട്.

ബര്‍മിംഗ്ഹാമില്‍ 5 സെല്‍ഷ്യസ് വരെയും, ലണ്ടന്‍, കാര്‍ഡിഫ് എന്നിവിടങ്ങളിലായി 7 സെല്‍ഷ്യസുമായി മെച്ചപ്പെട്ട താപനിലയാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends