ജീവിതച്ചെലവ് പ്രതിസന്ധികളും, റെയില്‍ സമരങ്ങളും തടസ്സമായില്ല; ബോക്‌സിംഗ് ഡേ വില്‍പ്പന തകര്‍ത്തടിച്ചു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50% വര്‍ദ്ധന; പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ ആറാടി!

ജീവിതച്ചെലവ് പ്രതിസന്ധികളും, റെയില്‍ സമരങ്ങളും തടസ്സമായില്ല; ബോക്‌സിംഗ് ഡേ വില്‍പ്പന തകര്‍ത്തടിച്ചു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50% വര്‍ദ്ധന; പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ ആറാടി!

ജീവിതച്ചെലവ് പ്രതിസന്ധി മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് പറയപ്പെടുന്നത്. പണപ്പെരുപ്പം, വിലക്കയറ്റം, എനര്‍ജി ബില്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ഇതേക്കുറിച്ച് എടുത്ത് കാണിക്കപ്പെടുന്നു. പക്ഷെ ബോക്‌സിംഗ് ഡേയില്‍ ഇപ്പറഞ്ഞ പ്രശ്‌നങ്ങളൊന്നും ബാധിക്കപ്പെടാതെ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടി പ്രവചനക്കാരെ പോലും ഞെട്ടിച്ചു.


മുന്‍ പ്രവചനങ്ങളെ തകിടം മറിച്ച് ജനങ്ങള്‍ ഷോപ്പുകളിലേക്ക് ഒഴുകിയതോടെ റീട്ടെയിലര്‍മാര്‍ ആഘോഷത്തിലായി. ദേശീയ തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ദ്ധനവാണ് ബോക്‌സിംഗ് ഡേ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.

ട്രെയിന്‍ സമരങ്ങളും, ജീവിതച്ചെലവ് പ്രതിസന്ധികളും ചേര്‍ന്ന് വില്‍പ്പന ഇടിയുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ലണ്ടനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ജനങ്ങളാണ് ഓഫറുകള്‍ തേടിയെത്തിയത്. ഹൈസ്ട്രീറ്റില്‍ 59.4 ശതമാനവും, ഷോപ്പിംഗ് സെന്ററുകളില്‍ 46.6 ശതമാനവും, റീട്ടെയില്‍ പാര്‍ക്കുകളില്‍ 33.7 ശതമാനവുമാണ് വര്‍ദ്ധന.

സെന്‍ഡ്രല്‍ ലണ്ടനില്‍ ഏവരെയും ഞെട്ടിച്ച് 139.2 ശതമാനം കസ്റ്റമേഴ്‌സിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ദേശീയ റെയില്‍ സമരം ഉണ്ടായിരുന്നില്ലെങ്കില്‍ വില്‍പ്പന പല റെക്കോര്‍ഡുകളും മറികടക്കുമായിരുന്നു. മെച്ചപ്പെട്ട കാലാവസ്ഥയും, പോസ്റ്റ്-കോവിഡ് ആവേശവുമാണ് ഷോപ്പുകള്‍ക്ക് നല്ല ദിനങ്ങള്‍ സമ്മാനിച്ചതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Other News in this category



4malayalees Recommends