ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം

ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുത്ത 2023ലെ ഭാരവാഹികള്‍:

വിശ്വനാഥന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), വിശാല്‍ വിജയന്‍ (സെക്രട്ടറി), രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജയപ്രകാശ് നായര്‍ (ട്രഷറര്‍), മനോജ് ദാസ് (ക്യാപ്റ്റന്‍), ചെറിയാന്‍ വി കോശി (വൈസ് ക്യാപ്റ്റന്‍), ചെറിയാന്‍ ചക്കാലപ്പടിക്കല്‍ (ടീം മാനേജര്‍) എന്നിവരെയും, ട്രസ്റ്റി ബോര്‍ഡിലേക്ക് ഡോ. മധു പിള്ളയേയും തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി ബിജു മാത്യു പ്രവര്‍ത്തിക്കും.


ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ മറ്റു അംഗങ്ങള്‍: സാജു എബ്രഹാം, അജീഷ് നായര്‍, അപ്പുക്കുട്ടന്‍ നായര്‍.


അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി പ്രൊഫസര്‍ ജോസഫ് ചെറുവേലി തുടരും.


കോവിഡ് 19 മഹാമാരിയുടെ വ്യാപനം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. ഈ വര്‍ഷം അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്ന വള്ളംകളി മത്സരങ്ങളില്‍ പൂര്‍വാധികം ഊര്‍ജ്ജസ്വലരായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് വിശ്വനാഥന്‍ കുഞ്ഞുപിള്ള പറഞ്ഞു.


വാര്‍ത്ത: ജയപ്രകാശ് നായര്‍


Other News in this category



4malayalees Recommends