അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് നടി അനുശ്രീ. ആ പെരുമാറ്റത്തിനു ശേഷം അപര്‍ണയുടെ മുഖം മാറുന്നതും ഒഴിഞ്ഞു മാറുന്നതും കാണാം. ഒരു വലിയ ക്രൗഡിന് മുന്നില്‍ നില്‍ക്കുകയാണെങ്കിലും പ്രതികരിക്കുക തന്നെ വേണം എന്നാണ് അനുശ്രീ പറയുന്നത്.
'ഫോട്ടോ എടുക്കാനും മറ്റും വരുമ്പോള്‍ ചിലര്‍ തോളില്‍ കൈയിടാനും ഷേക്ക് ഹാന്‍ഡ് തരാനുമൊക്കെ വരാറുണ്ട്. അവര്‍ വരുമ്പോള്‍ അത് ഏതു രീതിയിലാണെന്ന് നമുക്ക് വ്യക്തമാവില്ലല്ലോ. അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കാറുമുണ്ട്. ഇന്നലത്തെ സംഭവം തന്നെയെടുക്കാം, ആ പെരുമാറ്റത്തിനു ശേഷം അപര്‍ണയുടെ മുഖം മാറുന്നതും ഒഴിഞ്ഞു മാറുന്നതും കാണാം.'
'നിങ്ങള്‍ നില്‍ക്കുന്നത് ഒരു വലിയ ക്രൗഡിന് മുമ്പിലാണെങ്കിലും പ്രതികരിക്കണമെന്നത് തന്നെയാണ് എന്റെ അഭിപ്രായം' എന്നാണ് അനുശ്രീ പറയുന്നത്.