ഒരു ദിവസം മുന്‍പേ മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി; റെക്കോഡ് ഇട്ട് കളക്ഷന്‍ നേടി ഷാരൂഖിന്റെ പഠാന്‍

ഒരു ദിവസം മുന്‍പേ മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി; റെക്കോഡ് ഇട്ട് കളക്ഷന്‍ നേടി ഷാരൂഖിന്റെ പഠാന്‍
നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 19ന് തന്നെ ഷാരൂഖിന്റെ പഠാന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. നേരത്തെ ജനുവരി 20ന് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ രാജ്യത്തെ വിവിധ സിനിമ തീയറ്റര്‍ ശൃംഖലകളില്‍ ബുക്കിംഗ് വ്യാഴാഴ്ച തന്നെ ആരംഭിച്ചു.

ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഒരു ലക്ഷം ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ വിറ്റുപോയി എന്നാണ് ഏറ്റവും പുതിയ വിവരം. അതായത് റിലീസ് ദിവസം മാത്രം വിറ്റുപോയ ടിക്കറ്റുകള്‍ നോക്കിയാല്‍ 35- 40 കോടി കളക്ഷന്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ ലഭിച്ചെന്നാണ് വിവരം.

മൊത്തം ഇന്ത്യയില്‍ വിറ്റ ടിക്കറ്റുകള്‍ നോക്കിയാല്‍ 150200 കോടിക്ക് അടുത്ത് കളക്ഷന്‍ ആദ്യവാരത്തില്‍ പഠാന്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോളതലത്തില്‍ നേരത്തെ ആരംഭിച്ച ബുക്കിംഗ് കൂടി നോക്കിയാല്‍ 300 കോടിയെങ്കിലും പഠാന്‍ നേടുമെന്നാണ് വിലയിരുത്തല്‍.

Other News in this category



4malayalees Recommends