ഫഹദ് ഫാസില്‍ കന്നഡ സിനിമയിലേക്ക് ; സിബിഐ ഓഫീസറായി അരങ്ങേറ്റം

ഫഹദ് ഫാസില്‍ കന്നഡ സിനിമയിലേക്ക് ; സിബിഐ ഓഫീസറായി അരങ്ങേറ്റം
തെലുങ്കിനും തമിഴിനും ശേഷം കന്നഡ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടന്‍ ഫഹദ് ഫാസില്‍. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന 'ബഗീര' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്റെ കന്നഡ അരങ്ങേറ്റം.

'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം 'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെ ആണ്. ഹൊംബാളെ ഫിലിംസിന്റെ മലയാള ചിത്രം ധൂമത്തിലും ഫഹദ് ആണ് നായകന്‍. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു.

ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഗീരയില്‍ ഫഹദ് അവതരിപ്പിക്കുക ഒരു സിബിഐ ഉദ്യോഗസ്ഥനെയാണ്

Other News in this category



4malayalees Recommends