ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച 'ഗ്ലോറിയ ഇന്‍ എക്‌സില്‍സിസ്' പുല്‍ക്കൂട് നിര്‍മാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
അനബെല്‍ സ്റ്റാര്‍ & ഫാമിലി (സെന്റ് ജൂഡ് സിറോമലബാര്‍ കത്തോലിക്ക പള്ളി, ചാന്റിലി, വിര്‍ജീനിയ) ഒന്നാം സ്ഥാനവും, ജൂലിയന്‍ മെതിപ്പാറ & ഫാമിലി (സെന്റ് ജൂഡ് സിറോമലബാര്‍ കത്തോലിക്ക മിഷന്‍, സാന്‍ ബെര്‍ണാര്‍ഡിനോ, കാലിഫോര്‍ണിയ) രണ്ടാം സ്ഥാനവും, ജെസിലന്‍ മരിയ റിജോ & ഫാമിലി (സെന്റ് മേരീസ് സിറോമലബാര്‍ കത്തോലിക്ക പള്ളി, പെയര്‍ലാന്‍ഡ്, ടെക്‌സാസ്) മൂന്നാം സ്ഥാനവും നേടി.
ആദിത്യ വാഴക്കാട്ട് ന്യൂ ജേഴ്‌സി, ആല്‍ഡ്രിന്‍ റ്റെല്‍സ് ഒക്കലഹോമ സിറ്റി, അലക്‌സ് ജോണ്‍ പീച്ചാട്ട് റിച്ച്മണ്ട്, ആല്‍ഫ്രഡ് ബിനു ലാസ് വേഗാസ്, അല്‍ഫോന്‍സ് താന്നിച്ചുവട്ടില്‍ ഹൂസ്റ്റന്‍, ആന്‍ മരിയ മനു സിയാറ്റില്‍, ബേസില്‍ പുളിമനക്കല്‍ ന്യൂയോര്‍ക്ക്, എലീശ വട്ടമറ്റത്തില്‍ ഹൂസ്റ്റന്‍, എവെലിന്‍ അനീഷ് സോമര്‍സെറ്റ്, ജേക്കബ് സെബാസ്റ്റന്‍ ചിക്കാഗോ, ജോയ്ന്ന ജോസഫ് ചിക്കാഗോ, ജോണ്‍ ഫ്രാന്‍സിസ് ചിക്കാഗോ, മിഖാ ജോമോന്‍ എഡിന്‍ബര്‍ഗ്, നാഥന്‍ മാത്യു കോറല്‍ സ്പ്രിങ്‌സ് എന്നിവരാണ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്.
ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് ചിക്കാഗോ രൂപതയിലെ കുടുംബങ്ങള്‍ക്കായി 'ഗ്ലോറിയ ഇന്‍ എസ്‌സില്‍സിസ്' എന്ന പേരില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് പുല്‍ക്കൂട് നിര്‍മാണ മത്സരം സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേര്‍ന്ന് ഓരോ ഭവനത്തിലും ഒരു പുല്‍ക്കൂട് നിര്‍മിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്തു രൂപത സമിതിക്ക് അയക്കുവാനുമാണ് നിര്‍ദേശിച്ചത്.