കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2023 മാര്‍ച്ച് 7 ാ0 തീയതി ചൊവ്വാഴ്ച രാവിലെ 7:30 മണി മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിര്‍മാല്യവും 8.30 ന് ഗണപതിഹോമവും തുടര്‍ന്ന് 9 മണിക്ക് ഉഷപൂജയും ഉണ്ടായിരിക്കുന്നതാണ്. പൊങ്കാലയിടല്‍ കര്‍മങ്ങള്‍ കൃത്യം 10.30 AM നു ആരംഭിക്കുന്നു. ശേഷം 2:00 PM ന് ഉച്ചപൂജയും ശേഷം പൊങ്കാലനൈവേദ്യവും അന്നദാനവും ഉണ്ടായിരിക്കും.
എല്ലാ പൂജാവിധികളും ഭക്തര്‍ക്കായി Kent Ayyappa Temple YouTube Channel ല്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ജാതിമതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
EMail: kenthindusamajam@gmail.com, kentayyappatemple@gmail.com
Website: kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent
Telephone: 07838 170203/ 07906 130390 / 07507 766652 / 07973 151975 / 07985 245890 / 07747 178476