ഓസ്‌ട്രേലിയയിലെ വിസ ട്രൈബ്യൂണല്‍ 2023 അവസാനത്തോടെ റദ്ദാക്കുന്നു; റെഫ്യൂജീ, മൈഗ്രന്റ് വിസകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് മേലുള്ള അപ്പീല്‍ പ്രക്രിയകള്‍ ഡീല്‍ ചെയ്യുന്ന എഎടിക്ക് പകരം പുതിയ ബോഡി നിലവില്‍ വരും

ഓസ്‌ട്രേലിയയിലെ വിസ ട്രൈബ്യൂണല്‍ 2023 അവസാനത്തോടെ റദ്ദാക്കുന്നു; റെഫ്യൂജീ, മൈഗ്രന്റ് വിസകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് മേലുള്ള അപ്പീല്‍ പ്രക്രിയകള്‍ ഡീല്‍ ചെയ്യുന്ന എഎടിക്ക് പകരം പുതിയ ബോഡി നിലവില്‍ വരും

ഓസ്‌ട്രേലിയയിലെ വിസ ട്രൈബ്യൂണല്‍ 2023ല്‍ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 1976 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍സ് ട്രൈബ്യൂണല്‍ (എഎടി) ആണ് ഇത്തരത്തില്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ വ്യത്യസ്തങ്ങളായ തീരുമാനങ്ങളെ പുനരവലോകനം ചെയ്യുന്ന ബോഡിയാണ് എഎടി. 2023 അവസാനം മുതല്‍ എഎടിക്ക് പകരം പുതിയ ബോഡി നിലവില്‍ വരുമെന്നാണ് അറ്റോര്‍ണി ജനറലായ മാര്‍ക്ക് ഡ്രൈഫസ് വെളിപ്പെടുത്തിയിരിക്കുന്നത്.


ഓസ്‌ട്രേലിയയിലെ സിറ്റിസണ്‍ഷിപ്പിന് വെല്‍ഫെയര്‍ പേമെന്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ ഉത്തരവാദിത്വം എഎടിക്കാണ്. റെഫ്യൂജീ, മൈഗ്രന്റ് വിസകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് മേലുള്ള അപ്പീല്‍ പ്രക്രിയകള്‍ ഡീല്‍ ചെയ്യുന്നതും എഎടിയാണ്. 1976ല്‍ പ്രവര്‍ത്തനമാരംഭിച്ച കാലത്ത് ഈ ബോഡിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ പിന്നീട് ഇതിന്റെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും എടുക്കുന്ന തീരുമാനങ്ങളുടെ ഗുണമേന്മയും ക്ഷയിച്ച് വരുകയായിരുന്നു.

എഎടി ഈ വര്‍ഷം റദ്ദാക്കിയാലും അതിന്റെ മുന്നില്‍ നിലവിലുളള വിഷയങ്ങളെ ഇത് ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പുതിയ ബോഡി നിലവില്‍ വന്നതിന് ശേഷം എഎടിയിലെ നിലവിലുള്ള മെമ്പര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനങ്ങള്‍ക്കായി വീണ്ടും അപേക്ഷിക്കാവുന്നതാണ്. ദീര്‍ഘകാലം വിശദമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് എഎടി റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. എഎടിയിലെ മെമ്പര്‍മാര്‍ക്ക് പുറമെ പുതുതായി 75 പേരെ കൂടി പുതിയ ബോഡിയിലേക്ക് നിയമിക്കുമെന്നാണ് സൂചന.

Other News in this category



4malayalees Recommends