ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു

ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ സഭക്ക് ഒരു അനുഗ്രഹമാണെന്ന് സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചെറുപുഷ്പ (ലിറ്റല്‍ ഫ്‌ലവര്‍) മിഷന്‍ ലീഗി'ന്റെ 2023 2024 വര്‍ഷത്തെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേഷിത പ്രവര്‍ത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്നും അത്മായര്‍ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചെറുപ്പത്തിലേ തന്നെ കുട്ടികളില്‍ പ്രേഷിത ചൈതന്യം പകര്‍ന്നു കൊടുത്ത് ധാരാളം പ്രേഷിതരെ വാര്‍ത്തെടുക്കുവാന്‍ കഴിഞ്ഞ എഴുപത്തഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മിഷന്‍ ലീഗിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് തോമസ് തറയില്‍, ബിഷപ്പ് പീറ്റര്‍ കൊച്ചുപുരക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

മിഷന്‍ ലീഗ് അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചുചെറുനിലത്ത്, ദൈവവിളി കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റന്‍ മുട്ടംതൊട്ടില്‍, മിഷന്‍ ലീഗ് ഇന്ത്യന്‍ നാഷണല്‍ പ്രസിഡന്റ് സുജി പുല്ലുകാട്ട്, അമേരിക്കന്‍ നാഷണല്‍ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, യു. കെ നാഷണല്‍ പ്രസിഡന്റ് ജെന്‍തിന്‍ ജെയിംസ്, ഇന്ത്യന്‍ നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റം എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗില്‍ പങ്കെടുത്തു.




Other News in this category



4malayalees Recommends