അഭിഷേകാഗ്‌നി ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 15 ശനിയാഴ്ച

അഭിഷേകാഗ്‌നി ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 15 ശനിയാഴ്ച
സെഹിയോന്‍ യുകെ ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ വരുന്ന ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ചു മണി വരെ ലണ്ടനിലെ ചിങ്ങ്‌ഫോഡ് കത്തോലിക്ക ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നു.

അഭിഷേകാഗ്‌നി യുകെ ഡയറക്ടര്‍ ഫാ ഷൈജു നടുവത്താനിയില്‍ നേതൃത്വം നല്‍കുന്ന കണ്‍വെന്‍ഷനില്‍ ബ. നോബിള്‍ വചനപ്രഘോഷണവും ബ. ടിങ്കു ഗാന ശുശ്രൂഷ നയിക്കും.

ജപമാലയോടുകൂടി ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ സ്തുതി ആരാധന, സ്പിരിച്ച്വല്‍ ഷെയറിങ്, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയ ആഘോഷത്തിലേക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളുമായി പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്

ക്രൈസ്റ്റ് ദി കിങ് കാതലിക് പാരിഷ്,

455 ചിങ്‌ഫോര്‍ഡ് റോഡ്, ലണ്ടന്‍ E4 8SP

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

അടുത്ത പട്ടണങ്ങളില്‍ നിന്നുള്ള ബസുകളുടെ നമ്പര്‍ 34,97,215,357

റ്റിയൂബ് സ്റ്റേഷന്‍ ; വാര്‍ത്തംസ്റ്റോ

കൂടുതല്‍ വിവരങ്ങള്‍ക്ക്


ജോസ് ; 07886460571


ഏഞ്ചലിക ; 07468680150

Other News in this category4malayalees Recommends