തെരുവിയിലുപേക്ഷിക്കുന്നവര്‍ക്കും ,അനാഥര്‍ക്കും ആശ്രയമായ ബ്രദര്‍ രാജുവിന് ലിവര്‍പൂളില്‍ സ്വികരണം നല്‍കുന്നു

തെരുവിയിലുപേക്ഷിക്കുന്നവര്‍ക്കും ,അനാഥര്‍ക്കും ആശ്രയമായ ബ്രദര്‍  രാജുവിന് ലിവര്‍പൂളില്‍ സ്വികരണം നല്‍കുന്നു
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും ,പട്ടിണികിടക്കുന്നവരും ആരും സഹായത്തിനില്ലാത്ത മാതാപിതാക്കള്‍ക്കും ,അനാഥരായ കുട്ടികള്‍ക്കും ആശ്രയമായി കഴിഞ്ഞ 27 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവച്ച ഇടുക്കി ,പടമുഖം,സ്‌നേഹമന്ദിരത്തിന്റെ ഡയറക്ടര്‍ ബ്രദര്‍ വി സി രാജുവിനു ലിവര്‍പൂള്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ സെയിന്റ് ജില്‍സ് ഹാളില്‍വച്ച് ജൂലൈ മാസം 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വികരണം നല്‍കുന്നു .സ്വികരണ സമ്മേളനത്തില്‍ ലിവര്‍പൂള്‍ മലയാളായി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ ആശംസള്‍ അറിയിച്ചു സംസാരിക്കും ഈ പരിപാടി ഒരു വിജയമാക്കിതീര്‍ക്കാന്‍ എല്ലാ മനുഷ്യ സ്‌നേഹികളെയും സ്വികരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ബ്രദര്‍ രാജു യുണൈറ്റഡ് കിങ്ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20 മാത് കണ്‍വെഷനില്‍ പങ്കെടുക്കാനും അവരുടെ ആദരവ് ഏറ്റുവാങ്ങാനുമാണ് യു കെ യില്‍ എത്തിയത്.

സ്വികരണ പരിപാടികള്‍ക്ക് ,തമ്പി ജോസ് ,സാബു ഫിലിപ്പ് ,ലിമ പ്രസിഡണ്ട് ജോയ് ആഗസ്തി ,അനൂപ് അലക്‌സ് ,എബ്രഹാം നംബനത്തേല്‍ ,ആന്റോ ജോസ് , ടോം ജോസ് തടിയംപാട് എന്നിവര്‍ നേതൃത്വം കൊടുക്കും

.

2016 നവംബര്‍ മാസത്തില്‍ U K യിലെ ബന്ധുക്കളുടെ ഷണം സ്വികരിച്ചു ബ്രദര്‍ വി ,സി , രാജു യു കെ സന്ദര്‍ശിച്ചപ്പോള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അദ്ദേഹത്തിനു ലിവര്‍പൂള്‍ സൈന്റ്‌റ് പോള്‍ പള്ളിഹാളില്‍ വച്ച് സ്വികരണം നല്‍കുകയും ഞങ്ങള്‍ ചാരിറ്റിയുടെ ശേഖരിച്ച ഏകദേശം 2 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു ബഹുമാന്യനായ തമ്പി ജോസ് കൈമാറുകയും ചെയ്തിരുന്നു ,.

പടമുഖത്തെ സ്‌നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളില്‍ എത്തിച്ചതില്‍ വലിയ ത്യഗമാണ് ബ്രദര്‍ രാജു സഹിച്ചത് . ഇന്ന് ഏകദേശം 400 ല്‍ പരം അനാഥരായ മനുഷ്യരും 40 പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവര്‍ത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു സമാധാനപരമായി ഈ ലോകത്തോട് വിടപറഞ്ഞത് .

ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദര്‍ രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മേഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന P U തോമസ് എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന് . .

പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വര്ഷം മുന്‍പ് തുടക്കമിട്ടത്.. . .മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാധരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകള്‍ ഭക്ഷണ സാധാനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു .

ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജു വിന്റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്‌നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ധേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും , അവരുടെ അധ്വാനവും മാത്രമാണ് ..

കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപഹരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു .

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്

St Giles Cetnre

132 Aitnree Lane

Aitnree

Liverpool

L10 8LEOther News in this category4malayalees Recommends