സപ്ലൈ ലൊജിസ്റ്റിക്‌സ് വാര്‍ഷിക കുടുംബ സംഗമം വന്‍ വിജയം

സപ്ലൈ ലൊജിസ്റ്റിക്‌സ് വാര്‍ഷിക കുടുംബ സംഗമം വന്‍ വിജയം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുമായ മലയാളികളുടെ കുടുംബ സംഗമം സെപ്തംബര്‍ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. സൈബി വര്‍ഗീസ്, സെല്‍വി കുര്യന്‍, സോനു ജയപ്രകാശ്, റേച്ചല്‍ ചാക്കോ, ഡെയിസി സാം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദിവ്യാ ശര്‍മ്മയുടെ പ്രാര്‍ത്ഥനാ ഗാനവും അമേരിക്കന്‍ ദേശീയഗാനത്തോടെയും ചടങ്ങുകള്‍ സമാരംഭിച്ചു.


പ്രസിഡന്റ് അരുണ്‍ അച്ചന്‍കുഞ്ഞ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രസംഗിക്കുകയും തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ഭാരവാഹികളെയും അനുമോദിക്കുകയും നന്ദി പറയുകയും ചെയ്തു. സെക്രട്ടറി റിനോജ് കോരുത് ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു അവലോകനം നടത്തുകയും എംസിയായ ജയപ്രകാശ് നായരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറര്‍ ജേക്കബ്ബ് ചാക്കോ കണക്കുകള്‍ അവതരിപ്പിച്ചു.


തുടര്‍ന്ന് പാര്‍വതി പ്രേം മനോഹരമായ നൃത്തം കാഴ്ച്ചവെച്ചു. ദിവ്യാ ശര്‍മ്മ, ബാബു നരിക്കുളം, പ്രേം കൃഷ്ണന്‍ എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ സ്റ്റാന്‍ലി പാപ്പച്ചനും ജയപ്രകാശ് നായരും കവിതകള്‍ ആലപിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ച വര്‍ഗീസ് എം കുര്യന്‍, തോമസ് സാമുവേല്‍, ബിനു തെക്കേക്കര എന്നിവരെ രജി കുര്യന്‍, രാജു വര്‍ഗീസ്, ജേക്കബ്ബ് ഗീവര്‍ഗീസ് എന്നിവര്‍ യഥാക്രമം സദസ്സിന് പരിചയപ്പെടുത്തുകയും അനുമോദിക്കുകയും പ്രശംസാ ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.


തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു:


അരുണ്‍ അച്ചന്‍കുഞ്ഞ് (പ്രസിഡന്റ്), പ്രിന്‍സ് പോള്‍ (സെക്രട്ടറി), തോമസ് സാമുവേല്‍ (ജനറല്‍ കണ്‍വീനര്‍), ജേക്കബ്ബ് ചാക്കോ (ട്രഷറര്‍), ജയപ്രകാശ് നായര്‍ (പബ്ലിക് റിലേഷന്‍സ്) എന്നിവരെയും, നോര്‍ത്തില്‍ നിന്ന് പ്രതിനിധികളായി അനില്‍ ചെറിയാന്‍, ജോര്‍ജ് അലക്‌സാണ്ടര്‍, ബാബു നരിക്കുളം, സജീവ് ജോര്‍ജ്, ജോര്‍ജി പോത്തന്‍ എന്നിവരെയും സൗത്തില്‍ നിന്ന് ബാബുരാജ് പണിക്കര്‍, രാജു വര്‍ഗീസ്, സെല്‍വി കുര്യന്‍, റിനോജ് കോരുത്, വിജി എബ്രഹാം എന്നിവരെയും വിരമിച്ചവരില്‍ നിന്ന് വര്‍ഗീസ് ഒലഹന്നാന്‍, പി.എസ്. വര്‍ഗീസ്, രാജു എബ്രഹാം, പുന്നൂസ് എബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു.


മത്തായി മാത്യു ആശംസാ പ്രസംഗം ചെയ്യുകയും സംഘാടകരുടെ പ്രവര്‍ത്തനമികവിനെ പ്രശംസിക്കുകയും ചെയ്തു. സെക്രട്ടറി റിനോജ് കോരുതിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ക്ക് തിരശ്ശീല വീണു.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


Other News in this category



4malayalees Recommends