കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി നടത്തി; കോസ്‌മെറ്റിക് ക്ലീനിക് അടച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി നടത്തി; കോസ്‌മെറ്റിക് ക്ലീനിക് അടച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം
അനധികൃതമായി ചികിത്സ നടത്തിയ കോസ്‌മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഇവിടെ കുട്ടിയെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ക്ലിനിക്കിലെ ഒരു ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതായും അരോഗ്യമന്ത്രാലയം അറിയിച്ചു. എന്താണ് നടന്നത് എന്ന് അറിയിക്കുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്ക് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. അതിനിടെ കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത ഫണ്ടിങ്ങിനുമെതിരെ ശക്തമായ നടപടിയുമായി വാണിജ്യവ്യവസായ മന്ത്രാലയം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതിന്റെ പേരില്‍ നാല് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends