യാത്ര എളുപ്പമാക്കി ഖത്തര്‍ റെയില്‍ ; ഫീഡര്‍ ബസുകളിലും മെട്രോ ട്രാവല്‍ കാര്‍ഡ്

യാത്ര എളുപ്പമാക്കി ഖത്തര്‍ റെയില്‍ ; ഫീഡര്‍ ബസുകളിലും മെട്രോ ട്രാവല്‍ കാര്‍ഡ്
ദോഹ മെട്രോയുടെ ട്രാവല്‍ കാര്‍ഡുകള്‍ ഇനി മെട്രോ ലിങ്ക് ബസ് യാത്രകളിലും ഉപയോഗിക്കാമെന്ന് ഖത്തര്‍ റെയില്‍. മെട്രോ യാത്രക്കാര്‍ക്കുള്ള ഫീഡര്‍ ബസുകളായ മെട്രോ ലിങ്കുകളിലെ യാത്ര എളുപ്പമാക്കുകയാണ് ലക്ഷ്യം.

ബസുകളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലബ് കാര്‍ഡ് ഉടമകള്‍ക്ക് ബസിലെ റീഡറില്‍ കാര്‍ഡ് ടാപ്പ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം. അതേസമയം മെട്രോയുടെ കടലാസ് ടിക്കറ്റുകള്‍ക്ക് ഈ സേവനം ലഭിക്കില്ല.

അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും മെട്രോ ലിങ്ക് സേവനം ഉപയോഗിക്കാന്‍ ട്രാവല്‍ കാര്‍ഡ് ബസ് റീഡറില്‍ ടാപ്പ് ചെയ്യണമെന്നത് അധികൃതര്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ നടപ്പാക്കിയ മെട്രോ ലിങ്ക് ക്യുആര്‍ കോഡ്, കര്‍വ സ്മാര്ട്ട് കാര്‍ഡുകള്‍ എന്നിവയും പ്രാബല്യത്തിലുണ്ട്.

Other News in this category



4malayalees Recommends