ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ഹൃദയാഘാതം; കണ്ണൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ നിര്യാതനായി. കണ്ണൂര്‍ വാരം സ്വദേശി മുനവില്‍ മന്‍സിലില്‍ ഷമീര്‍ (46) ആണ് മരിച്ചത്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോടേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഖത്തറിലെ അബു ഈസ മാര്‍ക്കറ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഷമീര്‍. പരേതനായ മുസ്തഫ കൈതപ്പുറം ആണ് പിതാവ്. മാതാവ് സൈനബ. ഭാര്യ ഹഫീസ അസീസ്. മക്കള്‍: മുഹമ്മദ് ഹംദാന്‍, ഫാത്തിമ ഹനാന്‍, മുഹമ്മദ് ഹസിം.



Other News in this category



4malayalees Recommends