വെള്ളിയാഴ്ച മെട്രോ ലുസെയ്ല്‍ ട്രാം സര്‍വീസ് രാവിലെ 10 മുതല്‍
എഎഫ്സി ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച ദോഹ മെട്രോ, ലുസെയ്ല്‍ ട്രാം സര്‍വീസുകള്‍ രാവിലെ 10 മുുതല്‍ ആരംഭിക്കും. ഈ വെള്ളിയാഴ്ച ഏഷ്യന്‍ കപ്പില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് 2.30 ന് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇറാഖ് ജപ്പാന് മത്സരത്തോടെയാണ് പോരാട്ടങ്ങള്‍ക്ക് തുടക്കം.
മത്സര ടിക്കറ്റ് ഉടമകള്‍ക്ക് ദോഹ മെട്രോയില്‍ മത്സര ദിനങ്ങളില്‍ യാത്ര സൗജന്യമാണ്. ഇതിനുള്ള ഡേ പാസ് ആരാധകര്‍ക്ക് എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. ഒറ്റ ദിവസമാണ് ഡേ പാസിന്റെ കാലാവധി.