സ്ഥിര താമസത്തിനുള്ള പെര്‍മിറ്റ് നേടിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ ; കാനഡയില്‍ അറുപതിനായിരത്തിലേറെ പേര്‍ ഇക്കുറി സ്ഥിര താമസത്തിന് അര്‍ഹത നേടി ; യോഗ്യത നേടിയ വിദേശ വിദ്യാര്‍ത്ഥികളില്‍ അധികവും ഇന്ത്യക്കാര്‍

സ്ഥിര താമസത്തിനുള്ള പെര്‍മിറ്റ് നേടിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ ; കാനഡയില്‍ അറുപതിനായിരത്തിലേറെ പേര്‍ ഇക്കുറി സ്ഥിര താമസത്തിന് അര്‍ഹത നേടി ; യോഗ്യത നേടിയ വിദേശ വിദ്യാര്‍ത്ഥികളില്‍ അധികവും ഇന്ത്യക്കാര്‍
കാനഡയില്‍ കഴിഞ്ഞ വര്‍ഷം 62410 പേര്‍ സ്ഥിര താമസക്കാരായി. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എല്ലാവര്‍ഷവും കാനഡയില്‍ സ്ഥിര താമസത്തിന് അര്‍ഹത നേടുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ അധികവും ഇന്ത്യക്കാരാണ്.വിദ്യാര്‍ത്ഥികളുടെ വരവില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

22 ല്‍ 52740 വിദേശത്തുനിന്നുള്ള ബിരുദ ധാരികളാണ് കാനഡയില്‍ സ്ഥിര താരസ അനുമതി നേടിയത്. കഴിഞ്ഞ വര്‍ഷം 9670 പേരാണ് വര്‍ധിച്ചത്.

ജീവിത ചിലവും താമസിക്കാനുള്ള പ്രതിസന്ധികളും വിദ്യാര്‍ത്ഥികളെ വലക്കുന്നുണ്ട്. പെര്‍മിറ്റുകള്‍ പരിഷ്‌കരിക്കുക, സ്ഥിര താമസക്കാരല്ലാത്തവരുടെ പ്രവേശനത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ മാര്‍ഗങ്ങളും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എ്ക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമിലൂടെയാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സ്ഥിര താമസത്തിന് എത്തുന്നത്. 2023 ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ഏകദേശം 330000 പുതിയ കുടിയേറ്റക്കാരും വിദ്യാര്‍ത്ഥികളും കാനഡയില്‍ താമസിക്കുന്നുണ്ട്.

Other News in this category



4malayalees Recommends