ചിക്കാഗോ സെന്റ് മേരീസില്‍ മൂന്നു നോമ്പാചരണസമാപനവും പുറത്ത് നമസ്‌കാരവും ഭക്തിസാന്ദ്രമായി

ചിക്കാഗോ സെന്റ് മേരീസില്‍ മൂന്നു നോമ്പാചരണസമാപനവും പുറത്ത് നമസ്‌കാരവും ഭക്തിസാന്ദ്രമായി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മൂന്നുനോമ്പാചരണത്തോടനുബന്ധിച്ച് പുറത്ത്‌നമസ്‌കാരം ഭക്തിരനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. ജോസ് തറക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു മൂന്നു നോമ്പാചരണത്തിന്റെ ഭാഗമായി വി. കുര്‍ബ്ബാനയും പുറത്ത് നമസ്‌കാരവും നടത്തപ്പെട്ടത്. പ്രവാസലോകത്ത് ആദ്യമായി പുറത്ത്‌നമസ്‌കാരം നടത്തപ്പെട്ട ചിക്കാഗോ സെന്റ് മേരീസ് ക്‌നാനാനായ ദൈവാലയത്തില്‍ പൗരാണികവും പാരമ്പരാഗതവുമായ ഈ ആചാരണത്തിന് പുതുജീവന്‍ നല്‍കുന്ന ഇടവക നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജെനറാളും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ സന്ദേശം നല്‍കി. കടുത്തുരുത്തി വലിയ പള്ളിയിലെ പരമ്പരാഗതമായ മൂന്നുനോമ്പാചരണത്തിന്റെയും പുറത്ത് നമസ്‌കാരത്തിന്റെയും, ബൈബിളില്‍ പ്രതിപാദിച്ച മൂന്നു നോമ്പാചരണത്തിന്റെയും ചരിത്രത്തെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉദ്ധരിച്ചു. ദൈവാലയത്തിന്റെ ഹാളില്‍ എണ്ണനേര്‍ച്ച നടത്തുവാന്‍ സാധിക്കത്തക്കവിധത്തില്‍ സജ്ജമാക്കിയ കല്‍ക്കുരിശും, ഊട്ടുനേര്‍ച്ചയും പരമ്പരാഗതമായ കടുത്തുരുത്തി വലിയപള്ളിയിലെ നോമ്പാചരണ പാരമ്പര്യത്തിന്റെ പ്രതിഫലനമായി മാറി. ബിജു & ലവ്‌ലി പാലകന്‍, ഫിലിപ്പ് & എല്‍സമ്മ നെടുംതുരുത്തില്‍, ജോണി & അന്നമ്മ തെക്കേപറമ്പില്‍, ഫിലിപ്പ് & ചിന്നമ്മ ഞാറവേലില്‍, സിറില്‍ & ഷേര്‍ളി കമ്പക്കാലുങ്കല്‍, സാബു & ജിജി കട്ടപ്പുറം, രാജു & കുഞ്ഞമ്മ നെടിയകലായില്‍, ജോയല്‍ & സോളി ഏലക്കാട്ട് എന്നിവര്‍ പ്രസുദേന്തിമാരായിരുന്നു. അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍, സെക്രട്ടറി സിസ്റ്റര്‍. സില്‍വേറിയൂസ്, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ബിനു പൂത്തുറയില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ തിരുനാളിന്റെ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends