കാനഡ എക്‌സ്പ്രസ് എന്‍ട്രിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലികള്‍ ഇതൊക്കെ; പിആര്‍ നേടാനുള്ള ഇമിഗ്രേഷന്‍ യാത്രയില്‍ ജോലി നേടുന്നത് സുപ്രധാനം

കാനഡ എക്‌സ്പ്രസ് എന്‍ട്രിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലികള്‍ ഇതൊക്കെ; പിആര്‍ നേടാനുള്ള ഇമിഗ്രേഷന്‍ യാത്രയില്‍ ജോലി നേടുന്നത് സുപ്രധാനം
വര്‍ക്ക്, സ്റ്റഡി, വിസിറ്റര്‍ വിസയിലുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് ഒരു ജോലി നേടുന്നത് പെര്‍മനന്റ് റസിഡന്‍സിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ്. കാനഡയില്‍ സാമ്പത്തികമായി നിലയുറപ്പിക്കുന്നതിന് പുറമെ പിആര്‍ നേടാനും ജോലി ഒരു യോഗ്യതയാണ്.

അതുകൊണ്ട് തന്നെ ഇന്‍-ഡിമാന്‍ഡ് ജോലികള്‍ ഏതൊക്കെ എന്നത് പുതുതായി പ്രവേശിക്കുന്നവര്‍ അറിഞ്ഞിരുന്നാല്‍ ഗുണകരമാണ്. ഐആര്‍സിസി നടത്തുന്ന എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറിയിലേക്കുള്ള ഡ്രോയില്‍ കാനഡയ്ക്ക് അത്യാവശ്യമുള്ള ജോലിക്കാരെയും, പ്രൊഫഷണലുകളെയുമാണ് എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ പെടുത്തുക.

അഞ്ച് വ്യത്യസ്ത മേഖലകളായി തിരിച്ചാണ് ഇന്‍-ഡിമാന്‍ഡ് ജോലികള്‍ ഐആര്‍സിസി ലക്ഷ്യമിടുന്നത്.

- ഹെല്‍ത്ത്‌കെയര്‍

- സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്

- ട്രേഡ്

- ട്രാന്‍സ്‌പോര്‍ട്ട്

- അഗ്രികള്‍ച്ചര്‍, അഗ്രി ഫുഡ് എന്നിവയാണ് ഇത്.

ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് നേരിടുന്നത് നഴ്‌സുമാര്‍, ലാബ്/മെഡിക്കല്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ മെഡിക്കല്‍ സ്റ്റാഫ്, എന്നിവയാണ്. ട്രേഡ് വിഭാഗത്തില്‍ മരപ്പണിക്കാര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ തുടങ്ങിയ ജോലികളും ഉള്‍പ്പെടുന്നു.
Other News in this category



4malayalees Recommends