ജോലിയും, സിറ്റിസണ്‍ഷിപ്പും കാണിച്ച് വലവിരിക്കുന്നു; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത മെച്ചപ്പെടുത്താന്‍ നടപടികളുമായി പ്രൊവിന്‍സുകള്‍

ജോലിയും, സിറ്റിസണ്‍ഷിപ്പും കാണിച്ച് വലവിരിക്കുന്നു; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത മെച്ചപ്പെടുത്താന്‍ നടപടികളുമായി പ്രൊവിന്‍സുകള്‍
ജോലിയുടെയും, സിറ്റിസണ്‍ഷിപ്പിന്റെയും പേര് പറഞ്ഞ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കുരുക്കുന്നതിനെതിരെ നടപടികളുമായി പ്രൊവിന്‍സുകള്‍. പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത മെച്ചപ്പെടുത്താന്‍ ഒന്റാരിയോയും, ബ്രിട്ടീഷ് കൊളംബിയയും പുതിയ നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.

പുതിയ നടപടിക്രമങ്ങളിലൂടെ തങ്ങളുടെ പ്രൊവിന്‍സുകളില്‍ പോസ്റ്റ് സെക്കന്‍ഡറി സ്ഥാപനങ്ങളിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന കോഴ്‌സുകള്‍ ഒന്റാരിയോയുടെ ലേബര്‍ വിപണിക്ക് കൂടി ഇണങ്ങുന്നതാകുമെന്ന് ഉറപ്പാക്കുകയാണ് ഉദ്ദേശമെന്ന് ഒന്റാരിയോ ഗവണ്‍മെന്റ് പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അധികമായി ചേരുന്ന കോഴ്‌സുകള്‍ റിവ്യൂ ചെയ്ത് ഗുണമേന്മ ഉറപ്പാക്കുമെന്ന് പ്രൊവിന്‍സ് പറയുന്നു. ബ്രിട്ടീഷ് കൊളംബിയ ഗവണ്‍മെന്റും ഈ വിധത്തില്‍ നീക്കങ്ങള്‍ നടത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തേക്ക് പുതിയ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകളുടെ അംഗീകാരം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പബ്ലിക് കോളേജ്-പ്രൈവറ്റ് കോളേജ് പാര്‍ട്ണര്‍ഷിപ്പുകള്‍ പരിശോധനയ്ക്ക് വിധേയമായി വരികയാണ്. ഇത്തരം പ്രൈവറ്റ് കോളേജുകളിലെ പ്രോഗ്രാമുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത ഉണ്ടാകില്ലെന്ന് ഐആര്‍സിസി പ്രഖ്യാപിച്ചിരുന്നു.

Other News in this category



4malayalees Recommends