ഇന്ത്യ യുഎസുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്, പക്ഷെ അമേരിക്ക ദുര്‍ബലരാണെന്നാണ് അവര്‍ കരുതുന്നതെന്ന് നിക്കി ഹേലി

ഇന്ത്യ യുഎസുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്, പക്ഷെ അമേരിക്ക ദുര്‍ബലരാണെന്നാണ് അവര്‍ കരുതുന്നതെന്ന് നിക്കി ഹേലി
ഇന്ത്യ യുഎസുമായി പങ്കാളിത്തത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ യുഎസ് നിലവില്‍ ദുര്‍ബലമാണെന്ന് കരുതുന്നതെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന നിക്കി ഹേലി. അവര്‍ ഇന്ത്യയുമായി ഇടപഴകിയിട്ടുണ്ട്, പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യയുഎസുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്. അവര്‍ റഷ്യയുമായി അത്തരമൊരു പങ്കാളിത്തം ആഗ്രഹിക്കുന്നില്ല.

പ്രശ്‌നം എന്നതാണെന്നുവച്ചാല്‍ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. നമുക്ക് നയിക്കാന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നില്ല. നമ്മള്‍ ദുര്‍ബലരാണെന്നാണ് അവര്‍ കരുതുന്നത്. ഇന്ത്യ എല്ലായ്‌പ്പോഴും നയചാതുരിയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരാണ്. അവര്‍ അങ്ങനെ തന്നെ ഇപ്പോഴും ചെയ്യുന്നു, റഷ്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നു. കാരണം അവിടെ നിന്നാണ് സൈനിക ഉപകരണങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത്, നിക്കി പറഞ്ഞു.

വീണ്ടും ഭരിക്കാനായാല്‍ ദുര്‍ബലതയെ പുറത്താക്കുമെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ സുഹൃത്തുക്കളായ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇസ്രയേല്‍, ജപ്പാന്‍, ദക്ഷിണ കൊറിയ ഇവരെല്ലാവരും അതാണ് ആഗ്രഹിക്കുന്നത്. ചൈനയെ ആശ്രയിക്കാതിരിക്കാന്‍ ജപ്പാനും ഇന്ത്യയും വലിയ സഹായമാണ് ചെയ്തത്, നിക്കി പറയുന്നു. ചൈന സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി അമേരിക്കയുമായുള്ള യുദ്ധത്തിന് ചൈന തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും അതവര്‍ കാണിക്കുന്ന തെറ്റാണന്നും നിക്കി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends