യുഎസിലുള്ള പലസ്തീന്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക സംരക്ഷണം ; 18 മാസത്തേക്ക് നാടുകടത്തല്‍ തടഞ്ഞ് ജോ ബൈഡന്‍

യുഎസിലുള്ള പലസ്തീന്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക സംരക്ഷണം ; 18 മാസത്തേക്ക് നാടുകടത്തല്‍ തടഞ്ഞ് ജോ ബൈഡന്‍
യുഎസിലുള്ള പലസ്തീന്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക സംരക്ഷണവുമായി പ്രസിഡന്റ് ജോ ബൈഡന്‍. 18 മാസത്തേക്ക് പലസ്തീന്‍ പൗരന്മാരെ യുഎസില്‍ നിന്നും നാടുകടത്തുന്നതില്‍ നിന്നു തടയുന്ന ഉത്തരവില്‍ ജോ ബൈഡന്‍ ഒപ്പുവച്ചു. ഗസ മുനമ്പിലെ മാനുഷിക പ്രതിസന്ധി മുന്‍നിര്‍ത്തിയാണ് യുഎസ് തീരുമാനം. ഇതോടെ യുഎസിലെ 6000 ത്തോളം പലസ്തീനികളുടെ നിര്‍ബന്ധിത നാടുകടത്തല്‍ താല്‍ക്കാലത്തേക്കെങ്കിലും തടയപ്പെടും.

ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രയേല്‍ നല്‍കിയ തിരിച്ചടിയുടെ ഫലമായി ഗസ മുനമ്പിലെ സാഹചര്യം വളരെ മോശമാണെന്നും ഇതു പരിഗണിച്ചാണ് പലസ്തീനികളെ നാടുകടത്തലില്‍ നിന്നും തല്‍ക്കാലത്തേക്ക് സംരക്ഷിക്കുന്ന ഉത്തരവിറക്കിയതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റിന്റെ നീക്കം പലസ്തീനികള്‍ക്ക് താല്‍ക്കാലികമായെങ്കിലും സുരക്ഷിതമായൊരു ഇടമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിലേക്ക് ആരെങ്കിലും സ്വമേധയാ മടങ്ങിയാല്‍ അവര്‍ക്ക് പിന്നീട് ഈ സൗകര്യം ലഭിക്കില്ലെന്നും സള്ളിവന്‍ വ്യക്തമാക്കി.

ഇസ്രയേല്‍ അധിനിവേശം നാലു മാസം പിന്നിടുമ്പോള്‍ ഗാസയിലെ പലസ്തീനികളെ സംരക്ഷിക്കാന്‍ യുഎസ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് അവര്‍ക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു.

Other News in this category



4malayalees Recommends