ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മലയാളി മുസ്ലിം കൂട്ടായ്മയായ MMNJ യുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച, റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 600ല്‍ പരം മലയാളികള്‍ പരിപാടിയില്‍ പങ്കെടുക്കും. ന്യൂജേഴ്‌സി ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ അതിഥികളായെത്തും.
മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഇന്റര്‍ഫെയ്ത് ഇഫ്താര്‍, ന്യൂജേഴ്‌സിയിലെ മലയാളികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുത്ത ഇഫ്താറിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളില്‍ നിന്ന് ലഭിച്ചത്. വൈവിധ്യമായ പരിപാടികള്‍ക്ക് പുറമെ യുവതലമുറയുടെ സജീവ സാന്നിധ്യം ഇപ്രാവശ്യത്തെ ഇഫ്താറിന്റെ പ്രത്യേകതയായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
സംഘാടക സമിതി ചെയര്‍മാനായി സമദ് പൊന്നേരിയെയും മുഖ്യ രക്ഷാധികാരിയായി എരഞ്ഞിക്കല്‍ ഹനീഫയെയും തെരെഞ്ഞെടുത്തു. ഫിറോസ് കോട്ടപ്പറമ്പില്‍, അസ്‌ലം ഹമീദ്, സാജിദ് കരീം എന്നിവരെ എക്‌സിക്യൂട്ടീവ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: (908) 8002441
ഇമെയില്‍: Contact@mmnj.org
വെബ്: https://mmnj.org/
വാര്‍ത്ത: അബ്ദുല്‍ അസീസ്