സ്റ്റാര്‍ബക്‌സ് മിഡില്‍ ഈസ്റ്റില്‍ വാണിജ്യ പ്രതിസന്ധി നേരിടുന്നു ; 2,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതി

സ്റ്റാര്‍ബക്‌സ് മിഡില്‍ ഈസ്റ്റില്‍ വാണിജ്യ പ്രതിസന്ധി നേരിടുന്നു ; 2,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതി
അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി സ്റ്റാര്‍ബക്‌സ് മിഡില്‍ ഈസ്റ്റില്‍ വാണിജ്യ പ്രതിസന്ധി നേരിടുന്നു. മിഡില്‍ ഈസ്റ്റിലെ സ്റ്റാര്‍ബക്‌സിന്റെ ഫ്രാഞ്ചൈസിയായ അല്‍ഷായ ഗ്രൂപ്പ് ഉപഭോക്തൃ ബഹിഷ്‌കരണം കാരണം 2,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിട്ടതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ പലസ്തീനില്‍ അടുത്തിടെ ആരംഭിച്ച അക്രമങ്ങളില്‍ പ്രതിഷേധിച്ച് അറബ് ലോകത്ത് പാശ്ചാത്യ കമ്പനികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിരുന്നു.

Other News in this category



4malayalees Recommends