ഗര്‍ഭം അലസിപ്പോയാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് രണ്ടാഴ്ച ലീവ്; 24 ആഴ്ച തികയുന്നതിന് മുന്‍പ് കുഞ്ഞിനെ നഷ്ടമായാല്‍ 10 ദിവസം വരെ പെയ്ഡ് ലീവ്; നഷ്ടത്തിന്റെ വേദനയില്‍ നിന്നും തിരിച്ചുവരാന്‍ സമയം നല്‍കാന്‍ എന്‍എച്ച്എസ്

ഗര്‍ഭം അലസിപ്പോയാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് രണ്ടാഴ്ച ലീവ്; 24 ആഴ്ച തികയുന്നതിന് മുന്‍പ് കുഞ്ഞിനെ നഷ്ടമായാല്‍ 10 ദിവസം വരെ പെയ്ഡ് ലീവ്; നഷ്ടത്തിന്റെ വേദനയില്‍ നിന്നും തിരിച്ചുവരാന്‍ സമയം നല്‍കാന്‍ എന്‍എച്ച്എസ്
ഗര്‍ഭം അലസിപ്പോകുന്ന സാഹചര്യങ്ങളില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് രണ്ടാഴ്ചത്തെ ലീവ് അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. കുഞ്ഞിന്റെ നഷ്ടമാകുന്നത് മൂലമുള്ള മാനസിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് ഈ സുപ്രധാന നടപടി.

24 ആഴ്ച തികയുന്നതിന് മുന്‍പ് കുഞ്ഞിനെ നഷ്ടമാകുന്ന എല്ലാ ജീവനക്കാര്‍ക്കും 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ നേരിടുന്ന മാനസിക ബുദ്ധിമുട്ടില്‍ നിന്നും ആശ്വാസം നേടാനാണ് ഈ സമയം അനുവദിക്കുക.

'കുഞ്ഞിനെ നഷ്ടമാകുന്നത് ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. നൂറുകണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ഓരോ വര്‍ഷവും ഈ അവസ്ഥ നേരിടുന്നു. ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോള്‍ ഇവര്‍ക്ക് അനുഭാവപൂര്‍വ്വമുള്ള പരിചരണം നല്‍കുന്നതാണ് ശരി', വര്‍ക്ക്‌ഫോഴ്‌സ്, ട്രെയിനിംഗ് & എഡ്യുക്കേഷന്‍ ചീഫ് ഓഫീസര്‍ ഡോ. നാവിനാ ഇവാന്‍സ് പറഞ്ഞു.

ഇതിന് പുറമെ ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ക്കും, സ്‌കാന്‍, മറ്റ് ടെസ്റ്റുകള്‍, മാനസിക ആരോഗ്യ പിന്തുണ എന്നിവയ്ക്കായി ശമ്പളത്തോടെ ഓഫ് എടുക്കാനും അനുമതി ലഭിക്കും. ഈ സ്ത്രീകളുടെ പങ്കാളികള്‍ എന്‍എച്ച്എസിനായി ജോലി ചെയ്യുന്നുണ്ടെങ്കില്‍ അഞ്ച് ദിവസം വരെ പെയ്ഡ് ലീവ് അവകാശമായി നല്‍കും.

സ്ത്രീകള്‍ക്ക് ലഭിക്കുന്ന 10 ദിവസവും, പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന അഞ്ച് ദിവസവും ഒറ്റ ബ്ലോക്കായി എഠുക്കണം. നാലിലൊന്ന് ഗര്‍ഭധാരണങ്ങള്‍ അലസിപ്പോകുന്നുവെന്നാണ് കണക്ക്. കുഞ്ഞിനെ നഷ്ടമാകുന്ന പല ജീവനക്കാരും പിന്നെ ജോലിയിലേക്ക് മടങ്ങിവരുന്നില്ലെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം എന്‍എച്ച്എസ് ഗൈഡന്‍സ് നടപ്പാക്കണമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് നിര്‍ബന്ധമില്ല.

Other News in this category



4malayalees Recommends